പാലോട്: നടപ്പാലം തകര്‍ന്നുവീണ് യുവതിക്ക് പരിക്കേറ്റു. തെന്നൂര്‍ നരിക്കല്ല് റോഡിലെ വലിയപാളയം കടവിലെ പഴയ നടപ്പാലമാണ് തകര്‍ന്നത്. പാലത്തിന്റെ സ്ലാബിനടിയിൽപെട്ട് തെന്നൂര്‍ ജവഹര്‍ എല്‍.പി.എസിന് സമീപം കാളിയാന്കുന്നില് ഷൈലജക്ക് പരിക്കേറ്റു. ഷൈലജയുടെ അരക്ക് താഴെയാണ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണത്. ഒപ്പമുണ്ടായിരുന്ന സഹോദരിമാരായ ചന്ദ്രിക, ഷീജ എന്നിവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂര്‍ ശ്രമിച്ചാണ് ഷൈലജയെ പുറത്തെടുത്തത്. വടവും കമ്പിപ്പാരയും ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തിയെടുത്ത ശേഷമാണ് ഷൈലജയെ രക്ഷിക്കാനായത്. തുടര്‍ന്ന് ആംബുലന്‍സില്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.