തിരുവനന്തപുരം: സൂര്യാതപത്തിൽ അറബിക്കടലിെല വെള്ളം തിളക്കുന്നതിനേക്കാൾ കഠിനമാണ് തലസ്ഥാന ഹൃദയത്തിലെ പോരാട്ടച്ചൂട്. മൂന്ന് മുന്നണികളുെടയും യോദ്ധാക്കൾ അണിനിരന്നതോടെ കേരളത്തിെൻറ രാഷ്ട്രീയ ഉഷ്ണമാപിനിയിൽ തലസ്ഥാന മണ്ഡലം തിളക്കുകയാണ്.
കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് രാഷ്ട്രീയവും ഉപജീവനാർഥവുമുള്ള കുടിയേറ്റങ്ങൾ നടന്നുവെന്ന നിലയിൽ സംസ്ഥാന രാഷ്ട്രീയത്തിെൻറ േനർപരിച്ഛേദമാണ് മണ്ഡല മനസ്സ്. അതിനാൽ പ്രാദേശിക വികസനത്തിനും വിഷയങ്ങൾക്കുമപ്പുറം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ വിഷയങ്ങളെല്ലാം ഇൗ മണ്ഡലത്തിെൻറ ജനവിധിയിൽ പ്രതിഫലിക്കാറുണ്ട്. അതുകൊണ്ടുതന്നെ തലസ്ഥാന പ്രചാരണം 'ലോക്കലല്ല, പക്കാ പൊളിറ്റിക്കലാണെ'ന്ന് നിസ്സംശയം പറയാം.
സെക്രേട്ടറിയറ്റിൽ ഭരണചക്രം തിരിക്കേണ്ടത് ആരാകണമെന്ന് വിധിയെഴുതാനാണ് ഏപ്രിൽ ആറിന് കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങുന്നതെങ്കിൽ സെക്രേട്ടറിയറ്റ് കൂടി ഉൾപ്പെടുന്ന പ്രദേശത്തിെൻറ ജനപ്രതിനിധി ആരായിരിക്കണമെന്നുകൂടി നിശ്ചയിക്കാനുള്ള അവസരമാണ് തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടർമാർക്കുള്ളത്.
ഒരറ്റത്ത് അറബിക്കടലുമായി അതിർത്തി പങ്കിടുന്ന മണ്ഡലം മറുവശത്ത് തലസ്ഥാന നഗരിയുടെ കണ്ണായ സ്ഥലങ്ങളെയാണ് ചേർത്തുനിർത്തുന്നത്. മുൻവിധികളെയും കണക്കുകൂട്ടലുകളെയും അപ്രസക്തമാക്കുന്ന മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറിയും. അതുകൊണ്ട് തന്നെ മണ്ഡലം ഇത്തവണ ആര് നേടുമെന്നറിയാൻ വോെട്ടണ്ണൽ വരെ കാത്തിരിക്കേണ്ടിവരും.
മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ച വി.എസ്. ശിവകുമാർ ഹാട്രിക് നേട്ടത്തിന് ശ്രമിക്കുേമ്പാൾ പിടിച്ചുകെട്ടാൻ ഇടതുമുന്നണി വീണ്ടും രംഗത്തിറക്കിയിരിക്കുന്നത് മുൻ എം.എൽ.എ കൂടിയായ ആൻറണി രാജുവിനെയാണ്. എക്കാലവും ബി.ജെ.പിക്ക് ശക്തമായ വളക്കൂറുള്ള മണ്ണിൽ ഇരുമുന്നണികളെയും മലർത്തിയടിക്കാൻ സിനിമാരംഗത്തുനിന്നുള്ള യുവതാരം ജി. കൃഷ്ണകുമാറിെനയാണ് കന്നിയങ്കത്തിന് കളത്തിലിറക്കിയിരിക്കുന്നത്.
സ്ഥാനാർഥിത്വം തുടക്കത്തിൽതന്നെ ഉറപ്പായതോടെ സിറ്റിങ് എം.എൽ.എ ശിവകുമാർ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. പ്രഖ്യാപനം വൈകിയതിനാൽ മറ്റ് രണ്ടുമുണണി സ്ഥാനാർഥികളും പ്രചാരണം തുടങ്ങാൻ അൽപം വൈകിയെങ്കിലും ചടുലമായ സംഘടന സംവിധാനം കൈമുതലായുള്ളതിനാൽ ദിവസങ്ങൾക്കകം ഒപ്പമെത്താൻ അവർക്കും കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച യു.ഡി.എഫിന് ലോക്സഭ തെരഞ്ഞെടുപ്പിലും 14200 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശശി തരൂരിലൂടെ നേട്ടം അവർത്തിക്കാനായി. തൊട്ടുപിന്നിലെത്തിയത് ബി.ജെ.പിയും. പക്ഷെ, ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ചിത്രം ആകെ മാറിമറിഞ്ഞു. മണ്ഡലത്തിൽ ആകെയുള്ള 28 കോർപറേഷൻ വാർഡുകളിൽ 17ലും ഇടതുമുന്നണിയുടെ കൈകളിലെത്തി. ഏഴെണ്ണം ബി.ജെ.പി സ്വന്തമാക്കിയപ്പോൾ യു.ഡി.എഫ് കേവലം മൂന്നിലേക്ക് ഒതുങ്ങി. ഒരിടത്ത് സ്വതന്ത്രനും.
മൂന്ന് സ്ഥാനാർഥികളും ശക്തമായ വ്യക്തിബന്ധങ്ങളുടെ ഉടമകളും മണ്ഡലത്തിെൻറ മുക്കുംമൂലയും അറിയുന്നവരുമാണ്. അതിനാൽ ഇത്തവണ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ വോട്ടർമാരും കൺഫ്യൂഷനിലാണ്. ആനുകാലിക രാഷ്ട്രീയ വിവാദങ്ങൾക്കൊപ്പം തീരദേശത്ത് മൽസ്യത്തൊഴിലാളി പ്രശ്നങ്ങളും നഗരത്തിലേക്ക് കടക്കുേമ്പാൾ പശ്ചാത്തല സൗകര്യ വികസനവുമാണ് പ്രചാരണ വിഷയങ്ങൾ.
രാഷ്ട്രീയ അടിയൊഴുക്കുകളും സമകാലിക രാഷ്ട്രീയ സംഭവങ്ങളുമൊക്കെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഭരണസിരാകേന്ദ്രം കൂടി ഉൾപ്പെടുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാറുണ്ട്. അതിനാൽ വോട്ടർമാരെ ഒപ്പം നിർത്താൻ തുടക്കത്തിൽതന്നെ സർവ അടവുകളും പുറത്തെടുത്താണ് മൂന്ന് മുന്നണികളുടെയും പോരാട്ടം. പ്രചരണത്തിന് ഇനിയും രണ്ടാഴ്ചകൂടി ഉള്ളതിനാൽ പോരാട്ടത്തിെൻറ വീറുംവാശിയും ഇനിയും കനക്കും.
പൊതുവെ പോളിങ് ശതമാനത്തിൽ കുറവ് വരാറുള്ള മണ്ഡലമായതിനാൽ വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുകയെന്നത് രാഷ്ട്രീയ പാർട്ടികൾക്ക് മറ്റൊരു വെല്ലുവിളിയാണ്.
2016 നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടിങ് നില ഇപ്രകാരമാണ്: വി.എസ്. ശിവകുമാർ (യു.ഡി.എഫ്) -46474, ആൻറണി രാജു (എൽ.ഡി.എഫ്) -35569, ശ്രീശാന്ത് (ബി.ജെ.പി) -34764. ഭൂരിപക്ഷം -10905.
2019 ലോക്സഭ തെരഞ്ഞെടുപ്പ്: ശശി തരൂർ -57077, കുമ്മനം രാജശേഖരൻ -42877, സി. ദിവാകരൻ -27530, ഭൂരിപക്ഷം -14200.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.