തിരുവനന്തപുരം: അഴിമതിക്കാരായ ജീവനക്കാർക്കെതിരെ കർക്കശ നടപടി സ്വീകരിക്കാൻ തിരുവനന്തപുരം കോർപറേഷൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി കുറ്റക്കാരെന്ന് തെളിയുന്ന എല്ലാ ജീവനക്കാരെയും പിരിച്ചുവിടാൻ സർക്കാറിന് ശിപാർശ ചെയ്യാൻ തീരുമാനിച്ചു. ശനിയാഴ്ച നടന്ന കൗൺസിലിലാണ് ഇതുസംബന്ധിച്ച തീരുമാനം. ശിപാർശ ഉടൻ നൽകുമെന്നും ഭരണസമിതി അറിയിച്ചു. ശിപാർശയെ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്തു.
ടാർ കട്ടിങ്ങിലെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത കഴക്കൂട്ടം സോണലിലെ കാഷ്യറുടെ ചുമതലവഹിച്ച കെ. അനിസിൽകുമാറിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും കൂടുതൽ പരിശോധന നടത്തുമെന്നും മേയർ അറിയിച്ചു. പട്ടികജാതി ഫണ്ട് തട്ടിപ്പ് കേസിലെ ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും മുഴുവൻ കൗൺസിൽ അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് ബി.ജെ.പി കൗൺസിലർ വി.ജി. ഗിരികുമാർ ആവശ്യപ്പെട്ടു.
പരിഗണിക്കാമെന്ന് മേയർ ഉറപ്പുനൽകി. അതേസമയം കോർപറേഷൻ സോണൽ ഓഫിസുകളിൽ നടന്ന നികുതി വെട്ടിപ്പ് വാർത്തയാക്കിയ മാധ്യമങ്ങളെ അധിക്ഷേപിച്ച ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സലീമിനെ മേയർ ആര്യ രാജേന്ദ്രൻ തിരുത്തി. നികുതി തട്ടിപ്പിൽ ബി.ജെ.പിക്കുവേണ്ടി ചില മാധ്യമങ്ങൾ കുഴലൂത്ത് നടത്തിയെന്നും യു.ഡി.എഫിന് ആദ്യം കുഴലൂത്ത് നടത്തി തളർന്നപ്പോഴാണ് ബി.ജെ.പിയെ കൂട്ടുപിടിച്ചതെന്നുമായിരുന്നു സലീമീെൻറ പരാമർശം.
ബി.ജെ.പി അംഗം തിരുമല അനിൽ, എം.ആർ. ഗോപൻ, യു.ഡി.എഫ് അംഗം പി. പത്മകുമാർ, മേരി പുഷ്പം എന്നിവർ ചെയർമാനെതിരെ തുറന്നടിച്ചു. മാധ്യമങ്ങൾ എല്ലാ കാലത്തും കോർപറേഷനൊപ്പം നിന്നവരാണെന്നും കോർപറേഷൻ വാർത്തകൾ സത്യസന്ധതയോടെ ജനങ്ങളിൽ എത്തിക്കുന്നുണ്ടെന്നും മേയർ മറുപടി നൽകി.
തിരുവനന്തപുരം: വെട്ടുകാട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ൈക്ലനസ് റോസോരിയോ കൗൺസിലറായി ചുമതലയേറ്റു. ദൃഢപ്രതിജ്ഞയാണ് ചെയ്തത്. മേയർ ആര്യ രാജേന്ദ്രൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുൻ മേയർ ചന്ദ്രിക, വി.കെ. പ്രശാന്ത് എം.എൽ.എ, ആനാവൂർ നാഗപ്പൻ തുടങ്ങിയർ ൈക്ലനസിനെ ഉപഹാരം നൽകി അഭിനന്ദിച്ചു. തുടർന്ന് കൗൺസിലിലെ മറ്റ് അംഗങ്ങളും അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.