തിരുവനന്തപുരം: ജില്ല പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവം ഇന്നാരംഭിക്കും. ജില്ലയിലെ വിവിധ വേദികളില്‍ നവംബര്‍ 26 വരെയാണ് മത്സരമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ എട്ടിന് സംഘാടക സമിതി വര്‍ക്കിങ് ചെയര്മാൻ എം. ജലീല്‍, പെരുങ്ങുഴി ഗവ.എല്‍.പി സ്കൂളില്‍ പതാക ഉയര്‍ത്തും. കായിക മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ രാവിലെ എട്ടിന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നിര്‍വഹിക്കും.
25ന് കലാമത്സരങ്ങള്‍ അഴൂര്‍ പെരുങ്ങുഴി ഗവ. എല്‍.പി.എസില്‍ രാവിലെ എട്ടിന് വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വി. ശശി എം.എല്‍.എ അധ്യക്ഷതവഹിക്കും.
ഇന്ന് അത്ലറ്റിക് മത്സരങ്ങള്‍ എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടിലും നീന്തല്‍ മത്സരങ്ങള്‍ പിരപ്പന്‍കോട് ഡോ. ബി.ആര്. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ സ്വിമ്മിങ് പൂളിലും ഫുട്ബാള്‍ മത്സരങ്ങള്‍ കണിയാപുരം മുസ്ലിം ഹൈസ്കൂളിലും നടക്കും.
നാളത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ മുസ്ലിം ഹൈസ്കൂൾ, വടംവലി മത്സരം അഴൂര്‍ ഗവ. എച്ച്.എസ്.എസ്, 25ലെ ഗെയിംസ് മത്സരങ്ങള്‍ എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ട്, കബഡി മത്സരങ്ങള്‍ കണിയാപുരം മുസ്ലിം ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് നടക്കുക. അഴൂര്‍ ഗവ. ഹൈസ്കൂള്‍, അഴൂര്‍ ഗവ. എല്‍.പി സ്കൂള്‍, അഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങള്‍.
സമാപന സമ്മേളനം അഴൂര്‍ ഗവ. യു.പി സ്കൂളില്‍ 26ന് വൈകീട്ട് അഞ്ചിന് എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്, എസ്. സുനിത, ജില്ല പഞ്ചായത്ത് സെക്രട്ടറി ഷാജി ബോണ്‍സലെ, യുവജനക്ഷേമ ബോര്‍ഡ് ജില്ല പ്രോഗ്രാം ഓഫിസര്‍ ചന്ദ്രികാദേവി ആര്.എസ്, ഫിനാന്‍സ് ഓഫിസര്‍ അനില്‍കുമാര്‍. ടി, ആര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ പുലിയൂര് ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.