തിരുവനന്തപുരം: വെള്ളയമ്പലം മുതൽ തൈക്കാട് വരെയുള്ള റോഡിൽ സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ റോഡ് പണി നടക്കുന്നതിനാൽ, എസ്.എം.സി മുതൽ വഴുതക്കാട് വരെയുള്ള റോഡ് അടച്ചിടും. ഇന്നുമുതൽ ഈ ഭാഗത്തുള്ള ഗതാഗത ക്രമീ കരണങ്ങൾ ചുവടെ
- തിരുമല ഭാഗത്തുനിന്ന് ജഗതി വഴി പാളയം ഭാഗത്തേക്കുള്ള വാഹനങ്ങൾ വരുന്നതും പോകുന്നതും ശാസ്തമംഗലം മരുതംകുഴി വേട്ടമുക്ക് വഴിയോ, ശാസ്തമംഗലം ഇടപ്പഴിഞ്ഞി പാങ്ങോട് വഴിയോ.
- ജഗതി ഭാഗത്തുനിന്ന് ആനീമസ്ക്രീൻ സ്ക്വയർ (സാനഡു) ഭാഗത്തേക്കുള്ള വൺവേ വഴി ജഗതിയിൽ നിന്ന് വരുന്ന വാഹനങ്ങൾ പോകാൻ പാടില്ല. വാഹനങ്ങൾ ജഗതി - ഡി.പി.ഐ - വഴുതക്കാട് - ആനീമസ്ക്രീൻ സ്ക്വയർ (സാനഡു) - റോസ് ഹൗസ്- പനവിള വഴി പോകണം.
- ബേക്കറി ജങ്ഷൻ ഭാഗത്തുനിന്ന് ജഗതി ഇടപ്പഴിഞ്ഞി പോകേണ്ട വാഹനങ്ങൾ ബേക്കറിയിൽ നിന്ന് ആനീമസ്ക്രീൻ സ്ക്വയറിൽ (സാനഡു) എത്തി നേരെയുള്ള വൺ വേ വഴി റോഡിൽ കയറി ഡി.പി.ഐ വഴി ജഗതി ഭാഗത്തേക്ക് പോകേണ്ടതാണ്.
- ബേക്കറി ജങ്ഷൻ ഭാഗത്തുനിന്ന് കുണ്ടമൺ കടവ്- കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി ജങ്ഷൻ ഒഴിവാക്കി അരിസ്റ്റോ - തമ്പാനൂർ- കരമന വഴിയോ, വെള്ളയമ്പലം ശാസ്തമംഗലം വഴിയോ പോകണം.
- പേയാട് ഭാഗത്തുനിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ തിരുമല പൂജപ്പുര കരമന വഴിയോ തിരുമല പള്ളിമുക്ക്, ശാസ്തമംഗലം വെള്ളയമ്പലം വഴിയോ പോകണം.
- വെള്ളയമ്പലം- വഴുതക്കാട്- തൈക്കാട് റോഡിൽ റോഡ് പണി നടക്കുന്നതിനാൽ വലിയ രീതിയിലുള്ള ഗതാഗതത്തിരക്ക് എല്ലാ സമയവും അനുഭവപ്പെടുന്നു. ഇതുവഴിയുള്ള ഗതാഗതം പരാമാവധി ഒഴിവാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.