തിരുവനന്തപുരം: മൃഗശാലയിൽ പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും ക്ഷയരോഗം ബാധിച്ച് ചത്ത സംഭവത്തിൽ അധികൃതർ കൈക്കൊണ്ട നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി സ്റ്റേറ്റ് ഇൻസ്സ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസി (സിയാദ്) ന്റെ റിപ്പോർട്ട്.
മൃഗശാലയില്‍ അസാധാരണമായ രീതിയില്‍ കൂടുതല്‍ മരണങ്ങള് നടന്നിട്ടുണ്ടെന്നും പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളും കൂടുതലായി ചത്തത് ക്ഷയരോഗം മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനും മൃഗങ്ങളുടെ ആരോഗ്യസുരക്ഷക്കും ശക്തമായ ജൈവ സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാര്‍ശ ചെയ്യുന്നു.
സ്ഥലത്തിന്റെ അപര്യാപ്തതയും ക്രമാതീതമായ വംശവര്‍ധനയും രോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങൾ ചത്ത സംഭവത്തെ തുടർന്ന് സിയാദിലെ മൂന്നംഗസംഘം കഴിഞ്ഞ 21ന് മൃഗശാല സന്ദര്‍ശിച്ചിരുന്നു.
ക്ഷയരോഗത്തിന്റെ സ്ഥിരീകരണം പാലോട് സിയാദിലും വെറ്ററിനറി കോളജിലും വിവിധ പരിശോധനയിലൂടെ കണ്ടെത്തി. ‘മൈക്കോ ബാക്ടീരിയം ബോവിസ്’ എന്ന ബാക്ടീരിയ ആണ് രോഗകാരണം. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാവുന്ന ജന്തുജന്യരോഗമാണിത്.
പുള്ളിമാനുകളുടെയും കൃഷ്ണമൃഗങ്ങളുടെയും കൂടിന്റെ അടുത്ത കൂടുകളിലുള്ള ആഫ്രിക്കന്‍ എരുമ, ഗോര്‍, മ്ലാവ്, പന്നിമാന്‍ എന്നിവക്ക് രോഗമുണ്ടോയെന്ന് നിരീക്ഷിക്കണം.
സാഹചര്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് രോഗബാധ മൃഗശാലയിലെ സന്ദര്‍ശകരിലേക്കോ മൃഗപരിപാലകരിലേക്കോ പകരാനുള്ള സാഹചര്യം ഇപ്പോഴില്ല. എങ്കിലും ജീവനക്കാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കണം.
സുരക്ഷ കവചങ്ങള്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കണം. സന്ദര്‍ശകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.