തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായ രണ്ട് വിദ്യാർഥികളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് സ്വദേശികളായ 17 ഉം 15 ഉം വയസ്സുളള രണ്ട് ആൺകുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. വഴിവക്കിൽ നിന്നിരുന്ന വിൽപനക്കാരിൽനിന്നാണ് കഞ്ചാവ് ലഭിച്ചത്. ഇത് ഉപയോഗിച്ചതോടെ ബോധം നഷ്ടപ്പെട്ടെന്ന് 15കാരൻ പൊലീസിന് മൊഴി നൽകി.
അതേസമയം എം.ഡി.എം.എ ഉപയോഗിച്ച 17 കാരൻ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരുകയാണ്. ചിറയിൻകീഴ് ഭാഗത്ത് കഞ്ചാവും മറ്റ് ലഹരി മരുന്നുകളുടെയും വിൽപന നടന്നുവരുകയാണെന്നും ഇതിനെതിരെ പൊലീസും എക്സൈസും ശക്തമായ ഇടപെടൽ നടത്തണമെന്നും ആവശ്യം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.