തിരുവനന്തപുരം: മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ഇരുചക്ര മോഷണ വാഹനവുമായി പ്രതി പിടിയിലായെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. ഉള്ളൂർ വില്ലേജിൽ മണ്ണന്തല ചെഞ്ചേരി ലക്ഷം വീട് കോളനിയിൽ ജിഷ്ണുവിനെയാണ് (19) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മെഡിക്കൽ കോളജ് സ്റ്റേഷൻ ലിമിറ്റിലെ തേക്കുംമൂട് ബണ്ട് കോളനി ഭാഗത്ത് പട്രോളിങ് നടത്തിവന്ന പൊലീസിനെ കണ്ട് പെട്ടെന്ന് രക്ഷപ്പെട്ടുപോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരസ്പര വിരുദ്ധമായ രീതിയിൽ മറുപടി പറഞ്ഞയാളെ സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യംചെയ്തതിൽനിന്നും അയാളുടെ കൈവശം ഉണ്ടായിരുന്നത് മോഷണ ബൈക്കാണെന്ന് തെളിയുകയായിരുന്നു.
മണ്ണന്തല സ്റ്റേഷൻ പരിധിയിലെ വഴമ്പാകോണത്തുനിന്നും പ്രതി ബൈക്ക് മോഷണം നടത്തി ഉപയോഗിച്ചു. അറസ്റ്റ് ചെയ്ത് പ്രതി മറ്റ് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹരിലാൽ, സബ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ജ്യോതിഷ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ പ്രതാപൻ, വിനീത്, അനിൽകുമാർ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.