തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഓർമക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശിൽപമൊരുക്കി ശിൽപി ഉണ്ണി കാനായി.കേരളത്തിന്റെ ഭൂപടത്തിന് മുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ടുനടക്കുന്ന രീതിയിലാണ് ശിൽപം. അഞ്ചടി നീളത്തിലും രണ്ടടി വീതിയിലുമായി മെറ്റൽ ഗ്ലാസിലാണ് ഇതൊരുക്കിയിട്ടുള്ളത്.
നവകേരള സദസ്സിന്റെ വട്ടിയൂർക്കാവിലെ പരിപാടിയിൽ ശിൽപം മുഖ്യമന്ത്രിക്ക് സമ്മാനിക്കും. വട്ടിയൂർക്കാവ് മണ്ഡലം നവകേരള സദസ്സ് സംഘാടകസമിതിക്ക് വേണ്ടിയാണ് ശിൽപം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.