തിരുവനന്തപുരം: 'ഒറ്റക്ക് പാടുന്ന പൂങ്കുയിലേ...' വൈക്കം വിജയലക്ഷ്മി മനോഹരമായി പാടിയപ്പോൾ ഭിന്നശേഷികുട്ടികള്‍ അതേറ്റു പാടി. ആവേശഭരിതരായി ഭിന്നശേഷികുട്ടികളും രക്ഷാകർത്താക്കളും.മാജിക് പ്ലാനറ്റിലെ ഭിന്നശേഷികുട്ടികള്‍ക്കായി മാജിക് അക്കാദമി ഗൂഗിള്‍ മീറ്റിലൂടെ സംഘടിപ്പിക്കുന്ന പ്രതിവാര മൈന്‍ഡ്-ഓണ്‍ലൈന്‍ പരിപാടിയിലാണ് വൈക്കം വിജയലക്ഷ്മിയുടെ പാട്ടുകള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായത്. മറ്റ് പാട്ടുകളും വിജയലക്ഷ്മി ആലപിച്ചു. ഒറ്റക്കമ്പി വീണയിലൂടെയുള്ള നാദമധുരിമ കുട്ടികള്‍ക്ക് പകര്ന്നുനല്കാനും അവര്‍ മറന്നില്ല.
ലോക്ഡൗണിൽ വീട്ടിലകപ്പെട്ടുപോയ ഭിന്നശേഷികുട്ടികള്‍ക്ക് മാനസികോല്ലാസം നല്കുന്നതിനുമാണ് 'മൈന്‍ഡ്-മാജിക്കല്‍ ഇന്സ്പിറേഷന് നീഡഡ് ഫോര്‍ ഡിഫറൻറ്ലി ഏബിള്‍ഡ്' എന്ന പ്രചോദനാത്മക പരിപാടി സംഘടിപ്പിക്കുന്നതെന്ന് മാജിക് മാജിക് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.