വർക്കല: ആന്ധ്രയിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവ് വർക്കല എക്സൈസ് പിടികൂടി. ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തിങ്കളാഴ്ച രാവിലെയോടെയാണ് സംഘം പിടിയിലാകുന്നത്. പ്രതികളിലൊരാളായ അനിയുടെ നിർദ്ദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിൽ പോയി കഞ്ചാവ് വാങ്ങിയ ശേഷം പൂനെയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ കടത്തിക്കൊണ്ട് വരികയായിരുന്നു.
വർക്കലയിലെത്തിയ രാജേന്ദ്രനെ കൂട്ടിക്കൊണ്ടു പോകുന്നതിനായി അനിയും സതീഷും റെയിൽവേ സ്റ്റേഷനിലെത്തി.
ഓട്ടോയിൽ കഞ്ചാവുമായി കടക്കാൻ ശ്രമിക്കവെയാണിവർ പിടിയിലാകുന്നത്. എക്സൈസ് തുടർ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.