വ്യാജവാറ്റ് കേസിൽ അറസ്​റ്റിലായവർ

വ്യാജവാറ്റ്: ഒളിവില്‍ പോയ അഭിഭാഷകനടക്കം നാലുപേര്‍കൂടി അറസ്​റ്റില്‍

വർക്കല: നടയറയില്‍ വ്യാജവാറ്റ് നടത്തിയ സംഘത്തിലെ നാലുപേര്‍കൂടി പിടിയിലായി. മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ മേലതില്‍ വീട്ടില്‍ അഡ്വ. നൗഷാദ് (47), മുട്ടപ്പലം റേഷന്‍കടമുക്ക് വിളയില്‍ വീട്ടിൽ നിസാര്‍ (45), മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ വിളയില്‍ വീട്ടില്‍ മുഹ്സിന്‍ (38), മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ വിളയില്‍ വീട്ടില്‍ സമീര്‍ (38) എന്നിവരാണ് അറസ്​റ്റിലായത്.

ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിവിധയിടങ്ങളില്‍നിന്ന്​ അയിരൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കേസിലെ നാല് പ്രതികളെ പൊലീസ് നേരത്തേ അറസ്​റ്റ് ചെയ്തിരുന്നു.

അയിരൂര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐ പി. രാജേഷ്, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍, പൊലീസുകാരായ ഷിര്‍ജു, സുഗുണന്‍ നായര്‍, സജീവ് എന്നിവരടങ്ങിയ പൊലീസ്‌ സംഘമാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - fake liquor making; four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.