വ​ർ​ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 7.5 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആശുപത്രികളെ രോഗീസൗഹൃദമാക്കും -മന്ത്രി വീണാ ജോർജ്

വ​ർ​ക്ക​ല: ആ​ശു​പ​ത്രി​ക​ളെ രോ​ഗീ സൗ​ഹൃ​ദ​വും ജ​ന​സൗ​ഹൃ​ദ​വു​മാ​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​യി​ൽ നി​ർ​മി​ച്ച ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ലി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​ർ​ക്ക​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ 50 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കാ​ൻ പോ​വു​ക​യാ​ണ്. ഇ​ത്ര​യും വ​ലി​യ തു​ക താ​ലൂ​ക്കാ​ശു​പ​ത്രി​ക​ൾ​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത് ആ​ശു​പ​ത്രി​ക​ളെ രോ​ഗീ സൗ​ഹൃ​ദ​വും ജ​ന​സൗ​ഹൃ​ദ​വും ആ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​റി​ന്‍റെ ന​യം അ​നു​സ​രി​ച്ചാ​ണ്.

താ​ലൂ​ക്കാ​ശു​പ​ത്രി​ക​ൾ മു​ത​ൽ സ്പെ​ഷാ​ലി​റ്റി, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സം​വി​ധാ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക​ണ​മെ​ന്ന​താ​ണ് കാ​ഴ്ച​പ്പാ​ട്. ഈ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​ത് കി​ഫ്ബി​യി​ലൂ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

7.05 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ല​ബോ​റ​ട്ട​റി, എ​ക്സ്റേ, കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി (കാ​സ്‌​പ്), 19 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി​യാ​യ ആ​ർ.​ബി.​എ​സ്.​കെ/ ആ​രോ​ഗ്യ കി​ര​ണം കൂ​ടാ​തെ, പ്ര​സ​വ​ശേ​ഷം അ​മ്മ​യെ​യും ന​വ​ജാ​ത​ശി​ശു​വി​നെ​യും വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന സൗ​ജ​ന്യ​യാ​ത്രാ പ​ദ്ധ​തി​യാ​യ മാ​തൃ​യാ​നം എ​ന്നി​വ​യു​ടെ കൗ​ണ്ട​റും പ്ര​വ​ർ​ത്തി​ക്കും.

ര​ണ്ടാം നി​ല​യി​ലെ ഒ.​പി ബ്ലോ​ക്കി​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്സ്, ഇ.​എ​ൻ.​ടി, ഡെ​ന്റ​ൽ, ഡ​യ​ബ​റ്റി​ക് രോ​ഗി​ക​ളു​ടെ വി​ദ​ഗ്‌​ധ​പ​രി​ശോ​ധ​ന​ക്കു​ള്ള 360 ഡി​ഗ്രി മെ​റ്റ​ബോ​ളി​ക് സെൻറ​ർ എ​ന്നി​വ​യും പ്ര​വ​ർ​ത്തി​ക്കും.

പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പു‌​ക​ളും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ്ക്രീ​നി​ങ് ടെ​സ്റ്റു​ക​ളും ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

മൂ​ന്നാം നി​ല​യി​ൽ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കു​മു​ള്ള മെ​ഡി​ക്ക​ൽ വാ​ർ​ഡ്, സ​ർ​ജി​ക്ക​ൽ വാ​ർ​ഡ്, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പീ​ഡി​യാ​ട്രി​ക് വാ​ർ​ഡ്, പോ​സ്റ്റ് ഓ​പ​റേ​റ്റി​വ് വാ​ർ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മേ, ടെ​റ​സി​ൽ വൈ​ദ്യു​തി​യു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി സോ​ളാ​ർ പാ​ന​ലും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 250 കെ.​വി ജ​ന​റേ​റ്റ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി. ​ജോ​യി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം. ലാ​ജി, മ​റ്റു ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, സം​സ്ഥാ​ന ആ​യു​ഷ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡി. ​സ​ജി​ത്ത് ബാ​ബു, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ജെ. റീ​ന, മ​റ്റ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, താ​ലൂ​ക്കാ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Hospitals will be made patient friendly - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.