വർക്കല: പോക്സോ കേസിലെ പ്രതിയായ യുവാവിന് 25 വർഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ 2018 ജൂണിൽ 15 വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ കീഴാറ്റിങ്ങൽ വിളയിൽമൂല ആർ.ആർ നിവാസിൽ രമേശിനെ (28) യാണ് ശിക്ഷിച്ചത്. വർക്കല അതിവേഗ പോക്സോ കോടതി ജില്ല ജഡ്ജ് സിനി എസ്.ആർ ആണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ സ്നേഹം നടിച്ച് ചിറയിൻകീഴ് പുരവൂരിലെ വാടകവീട്ടിൽ എത്തിച്ചാണ് ഇയാൾ ഉപദ്രവിച്ചത്. കടയ്ക്കാവൂർ എസ്.ഐ സെന്തിൽ കുമാർ, എസ്.എച്ച്.ഒ കെ.എസ്. അരുൺ, എസ്.ഐ മനോഹർ എന്നിവരാണ് കേസെടുത്ത് അന്വേഷിച്ചത്.
പിഴത്തുക ഇരക്ക് നഷ്ടപരിഹാരമായി നൽകണം. കൂടാതെ ഇരക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് ശിപാർശയും ചെയ്തിട്ടുണ്ട്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ, അഡ്വ. ഷിബു, അഡ്വ. ഇക്ബാൽ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.