1. പാ​പ​നാ​ശം ബ​ലി​മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച കു​ന്നി​ടി​ഞ്ഞ​പ്പോ​ൾ 2. കു​ന്നി​ൻ​മു​ക​ളി​ലെ ബോ​ർ​ഡു​ക​ൾ ന​ഗ​ര​സ​ഭ നീ​ക്കു​ന്നു

പാപനാശത്ത്​ കുന്നിടിഞ്ഞു; അനധികൃത നിർമാണങ്ങൾ പൊളിക്കും

വ​ർ​ക്ക​ല: പാ​പ​നാ​ശം ബ​ലി​മ​ണ്ഡ​പ​ത്തി​നോ​ട് ചേ​ർ​ന്ന് കു​ന്നി​ടി​ഞ്ഞു. തീ​രം വി​ജ​ന​മാ​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. തു​ട​രെ​ത്തു​ട​രെ കു​ന്നി​ടി​യു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭ ക​ടു​ത്ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും തീ​രു​മാ​നി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ​യാ​ണ് ബ​ലി​മ​ണ്ഡ​പ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള കു​ന്നി​ന്റെ മു​ക​ൾ​ഭാ​ഗം താ​ഴേ​ക്ക് അ​ട​ർ​ന്നു​വീ​ണ​ത്. ഇ​രു​പ​ത് മീ​റ്റ​റോ​ളം വീ​തി​യി​ൽ കു​ന്നി​ന്റെ ചു​വ​ട​റ്റം വ​രെ​യു​ള്ള വ​ലി​യൊ​രു ഭാ​ഗ​മാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. പാ​റ​യും ച​ര​ലും മ​ണ്ണും ബ​ലി​മ​ണ്ഡ​പ​ത്തി​ന്റെ തി​ണ്ണ​യി​ലേ​ക്കും അ​ട​ർ​ന്നു​വീ​ണി​ട്ടു​ണ്ട്. കു​ന്നി​ടി​ഞ്ഞ​ത് പു​ല​ർ​ച്ച ആ​യ​തി​നാ​ലും ക​ന​ത്ത മ​ഴ ആ​യ​തി​നാ​ലും തീ​ര​ത്തും ബ​ലി​മ​ണ്ഡ​പ​ത്തി​ലും ആ​ളു​ക​ൾ ഉ​ണ്ടാ​തി​രു​ന്നി​ല്ല. ത​ന്മൂ​ല​മാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ര​ണ്ടു​വ​ർ​ഷം മു​ന്നേ ഇ​തേ ഭാ​ഗ​ത്ത് വി​ണ്ടു​കീ​റി നി​ന്ന വ​ലി​യൊ​രു മ​ല അ​പ്പാ​ടെ ബ​ലി​മ​ണ്ഡ​പ​ത്തി​ലേ​ക്ക് അ​ട​ർ​ന്നു​വീ​ണി​രു​ന്നു. അ​ന്ന് ഏ​ഴോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ബ​ലി​മ​ണ്ഡ​പ​ത്തി​ന്റെ ചു​മ​രു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു.

വ​ർ​ക്ക​ല ഫോ​ർ​മേ​ഷ​ന്റെ പ്ര​ധാ​ന ഭാ​ഗ​മാ​യ പാ​പ​നാ​ശം കു​ന്നു​ക​ളി​ലെ ത​ക​ർ​ച്ച ഈ ​മ​ഴ​ക്കാ​ല​ത്ത് ഇ​ത് നാ​ലാ​മ​ത്തേ​താ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഹെ​ലി​പാ​ഡി​ന് സ​മീ​പ​ത്തെ വീ​ണ്ടു​കീ​റി നി​ന്ന കു​ന്നി​ൻ​ഭാ​ഗം അ​പ്പാ​ടെ ക​ട​ലി​ലേ​ക്ക് പ​തി​ച്ചി​രു​ന്നു. ത​ഹ​സി​ൽ​ദാ​രും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും ഉ​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ൽ​യി​രു​ത്തി ജി​ല്ല ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​നെ​തു​ട​ർ​ന്ന് ന​ട​പ്പാ​ത​യി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കാ​ണി​ച്ച് പാ​പ​നാ​ശം കു​ന്നി​ൻ​മു​ക​ളി​ലെ എ​ല്ലാ സം​രം​ഭ​ക​ർ​ക്കും നോ​ട്ടീ​സും ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ല്ലാ മ​ഴ​ക്കാ​ല​ത്തും കു​ന്ന് ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​തി​നാ​ൽ കു​ന്നി​ൻ​മു​ക​ളി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പൊ​ളി​ച്ചു നീ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ തീ​രു​മാ​നം.

കു​ന്ന​രി​കി​ലെ എ​ല്ലാ നി​ർ​മി​തി​ക​ളും ന​ഗ​ര​സ​ഭ പൊ​ളി​ക്കും

പാ​പ​നാ​ശം കു​ന്നി​ൻ​മു​ക​ളി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും മ​റ്റും ഏ​ൽ​പി​ക്കു​ന്ന ഭാ​ര​മാ​ണ് മ​ഴ​ക്കാ​ല​ത്ത് കു​ന്നി​ടി​ച്ചി​ലി​ന്റെ പ്ര​ധാ​ന കാ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ ന​ട​പ്പാ​ത ക​ഴി​ഞ്ഞ് കു​ന്ന​രി​കി​ലു​ള്ള എ​ല്ലാ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും മ​റ്റ് എ​ടു​പ്പു​ക​ളും സൂ​ച​ന, മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഒ​ഴി​ച്ചു​ള്ള മ​റ്റെ​ല്ലാ ബോ​ർ​ഡു​ക​ളും ഇ​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ചെ​റു​തും വ​ലു​തു​മാ​യ മ​റ്റെ​ല്ലാ സ്ഥാ​വ​ര​ജം​ഗ​മ​വ​സ്തു​ക്ക​ളും ന​ഗ​ര​സ​ഭ​ത​ന്നെ പൊ​ളി​ച്ചു​നീ​ക്കും.

ഇ​വ അ​ത​ത്​ ഉ​ട​മ​സ്ഥ​രു​ടെ ചെ​ല​വി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ നോ​ട്ടീ​സ് പ്ര​കാ​രം ന​ൽ​കി​യ സ​മ​യം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ഗ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​രി​കി​ലെ എ​ല്ലാ അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ളും നീ​ക്കം ചെ​യ്തു​തു​ട​ങ്ങി. ഇ​ങ്ങ​നെ നീ​ക്കം ചെ​യ്യു​ന്ന​തി​ന്റെ ചെ​ല​വ് അ​ത​ത്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ന​ഗ​ര​സ​ഭ ഈ​ടാ​ക്കും.

കു​ന്നു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം -എം.​എ​ൽ.​എ

കു​ന്നി​ടി​ഞ്ഞ ഭാ​ഗം അ​ഡ്വ. വി. ​ജോ​യി എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. ലോ​ക​പ്ര​സി​ദ്ധ​മാ​യ പാ​പ​നാ​ശം കു​ന്നു​ക​ൾ കേ​ന്ദ്ര എ​ർ​ത്ത് ആ​ൻ​ഡ്​ സ​യ​ൻ​സ് വ​കു​പ്പി​ന് കീ​ഴി​ലാ​യ​തി​നാ​ൽ ഇ​വി​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് എ​ന്തെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വി​ല്ല. കു​ന്നി​ടി​ച്ചി​ൽ എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ഉ​ണ്ടാ​കു​ന്ന​തു​മൂ​ലം വ​ലി​യ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

കു​ന്നു​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി ര​ണ്ട് പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​ക്ക്​ അ​നു​മ​തി ന​ൽ​കി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - The hill fell down in papanasam- Illegal constructions will be demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.