സ​നീ​ർ

താലൂക്ക് ആശുപത്രി സുരക്ഷാജീവനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ

വ​ർ​ക്ക​ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ട​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം സീ​ന മ​ൻ​സി​ലി​ൽ സ​നീ​ർ (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി സ​നീ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യും ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​തെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ ബെ​ഡി​ൽ ക​യ​റി​ക്കി​ട​ക്കു​ക​യും ചെ​യ്തു.

ഒ.​പി ടി​ക്ക​റ്റെ​ടു​ത്ത് വ​ന്ന് ഡോ​ക്ട​റെ കാ​ണാ​ൻ നി​ർ​ദേ​ശി​ച്ച സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് സ​നീ​ർ ക​ല്ലു​കൊ​ണ്ട് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - The man who assaulted the Taluk Hospital security guard was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.