തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പോസ്റ്റര്‍ വേസ്റ്റ് പേപ്പര്‍ കടയില്‍ വിറ്റ കുറവന്‍കോണം മണ്ഡലം കോണ്‍ഗ്രസ് ട്രഷറര്‍ വി. ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ ഡി.സി.സി നിയോഗിച്ച സമിതി കുറ്റക്കാരനെന്ന് കണ്ടെത്തിയയതായി ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മണ്ഡലം, വാര്‍ഡ്, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് നന്ദൻകോടുള്ള ആക്രിക്കടയിൽ വീണ എസ്. നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ വിൽപനക്കായി എത്തിച്ചത്.
സംഭവത്തിൽ നന്ദൻകോട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാലുവിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.