വെള്ളറട: മക്കളുടെ സമ്മർദത്തിന് വഴങ്ങി വീട്ടുടമ വയോദമ്പതികളെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടതായി പരാതി. ഇവർ പിന്നീട് റോഡരികിലെ വെയിറ്റിങ് ഷെഡില്‍ അഭയം തേടി.
ഒറ്റശേഖരമംഗലം പഞ്ചായത്തില്‍ കുടപ്പനമൂട് താജ്മന്സിലില് ഷാഹുല്‍ (72), ഭാര്യ സുജാത എന്നിവരാണ് വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജ് ജങ്ഷനുസമീപമുള്ള വെയിറ്റിങ് ഷെഡില്‍ അഭയം തേടിയത്.
ആദ്യഭാര്യയിലെ മക്കളും മരുമക്കളും ചേർന്ന് ഭൂമിയും വീടും തട്ടിയെടുത്തെന്നും പിന്നീട് വീട്ടിൽ നിന്ന് ഇറക്കിവിെട്ടന്നും ഷാഹുൽ പറയുന്നു.
ആദ്യഭാര്യ ശ്യാമള 2014 ല്‍ ഹൃദ്രോഗബാധിതയായി മരിച്ചു. ശ്യാമള മരിക്കുന്നതിനു മുമ്പ് മക്കളും മരുമക്കളും ചേര്‍ന്ന് വസ്തുക്കളും വീടും കൈവശപ്പെടുത്തി. ഭാര്യയുടെ മരണശേഷം വീടുവിട്ട് ഒഴിഞ്ഞുപോകാന്‍ മക്കള്‍ പറഞ്ഞു. തുടര്‍ന്ന് നിയമനടപടികളിലേക്ക് പോയി. വീട്ടില്‍ കഴിയാനും പിതാവിന് ജീവിക്കാനുള്ള വക മക്കേളാട് നല്‍കാനും ഉത്തരവ് ഉണ്ടായി.
തന്നെ തിരക്കി വീട്ടിലെത്തിയ ഭാര്യയുടെ ബന്ധുവായ സുജാതയെയും അവരുടെ മാതാപിതാക്കെളയും അവിഹിതത്തിനെത്തിയെന്ന പേരില്‍ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചു. തുടര്‍ന്ന് സുജാതയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. മക്കളുടെ എതിര്‍പ്പുകള്‍ കാരണം ഇരുവരും വാടകവീട്ടിേലക്ക് മാറേണ്ടതായും വന്നു.
എന്നാല്‍, സമ്മർദം ചെലുത്തി ഉടമയെക്കൊണ്ട് പറയിക്കുകയായിരുെന്നന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ഷാഹുല്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.