വെള്ളറട: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം െവച്ച് 1,52,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിലായി
ചെമ്പൂര് ചരുവിള വി.എസ് ഭവനില്‍ സതീഷ് (35), ചെമ്പൂര് വാളിയോട് കരമത്ത് കിഴക്കുംകരവീട്ടില്‍ സായിപ്പ് എന്ന സതീഷ് (40) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്.
കരിക്കോട്ടുകുഴി സ്നേഹതീരം പണമിടപാട് സ്ഥാപനത്തില്‍ 28 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മിച്ച മാല പണയം െവച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പണം തിരികെ അടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. തുടര്‍ന്നാണ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയത്.
ആര്യങ്കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജീവ്, സബ് ഇന്‍സ്പക്ടര്‍ ശ്രീഗോവിന്ദ്, ഷൈലോക്ക്, വിലാസന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.