വെള്ളറട: നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ് കേസില്‍ പിടിച്ചെടുത്ത ഭൂമി 12ന് ലേലം ചെയ്യും. പളുകല്‍ കേന്ദ്രമാക്കി അരനൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുവന്ന നിര്‍മല്‍ കൃഷ്ണ എന്ന പണമിടപാടുകേന്ദ്രം പതിനയ്യായിരത്തിലേറെ നിക്ഷേപകരുടെ അറുനൂറ്റി അമ്പതുകോടിയിലേറെ രൂപയുമായാണ് മുങ്ങിയത്.
വഞ്ചിതരായ നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നിയമ നടപടികള്‍ തുടര്ന്നതിെൻറ ഫലമായി ഉടമ നിര്‍മലനും മറ്റു കൂട്ടുപ്രതികളും പിടിയിലായി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മധുരൈയിലെ ഹൈകോടതി െബഞ്ചില്‍ തുടരുന്ന നിയമപോരാട്ടങ്ങളുടെ ഭാഗമായി നിര്മലെൻറയും ബിനാമികളുടെയും തമിഴ്നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു.
ഇതിൽ ചെറിയകൊല്ലയിലെ 10.5 ഏക്കറും മലയടിയിലെ കശുവണ്ടി ഫാക്ടറി ഉള്‍പ്പെടെ 77 സെൻറും പളുകലിലെ എട്ട് സെൻറുമാണ് ആദ്യഘട്ടമായി 12ന് ലേലം ചെയ്ത് വില്‍ക്കുക. നിര്മല്കൃഷ്ണയുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടി ലേല നടപടി നടത്താന്‍ മധുരൈ പ്രത്യേക കോടതിക്ക് ഹൈകോടതി നിർദേശം നല്‍കിയതിെൻറ ഭാഗമാണ് ലേല നടപടികൾ.
വിവിധ സംസ്ഥാനങ്ങളിൽ നിര്‍മലനും ബിനാമികള്ക്കുമുള്ള വസ്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ക്കായി നിയമ പോരാട്ടത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.