വെള്ളറട: പാറശാല നിയോജക മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്ഥലം നിര്‍മിക്കുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. പ്രാരംഭ നടപടികളുടെ ഭാഗമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ആലോചന യോഗം ചേര്‍ന്നു. കായിക വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആനാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയം നവീകരണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി എംഎല്‍എ അറിയിച്ചു. ഇവിടെ ആധുനിക സൗകര്യത്തോടു കൂടിയ ഫുട്‌ബാള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍, ഫ്‌ളഡ് ലൈറ്റ് സൗകര്യം, റസ്റ്റ് റൂം എന്നിവ നിര്‍മിക്കും.
ഒരു പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയം എന്ന നിലയില്‍ നവംബര്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കുന്നതിനാണ് തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലാല്‍കൃഷ്ണ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ മഞ്ജു സ്മിത, നവനീത്, അമ്പിളി, സുരേന്ദ്രന്‍, ചെറുപുഷ്പം, ശ്രീകുമാര്‍, വല്‍സല, രാജ്‌മോഹന്‍, ജില്ലാ ഡിവിഷന്‍ മെമ്പര്‍ വി.എസ്. ബിനു, കായികവകുപ്പ് എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജു, ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാൾ പ്രദീപ്, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.