വെള്ളറട: ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകൾ ക്ലാസ് മുറിയിൽ ഒരുക്കിയ കട ശ്രദ്ധയാകർഷിക്കുന്നു. ക്ലാസ് മുറിയുടെ കോണില്‍ സ്ഥാപിച്ച ഷോപ്പിൽനിന്ന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ സ്വയം എടുക്കാം. പണം പെട്ടിയിൽ നിക്ഷേപിക്കാനും ബാലൻസ് തുകയുണ്ടെങ്കിൽ തിരിച്ചെടുക്കാനും സൗകര്യമുണ്ട്.
വിദ്യാർഥികള്‍ വീടുകളില്‍നിന്ന് നിർമിച്ച് കൊണ്ടുവരുന്ന കരകൗശല വസ്തുക്കളടക്കം വില്‍പന നടത്തും. ക്ലാസ് മുറിയുടെ ഒരു കോണില്‍ സ്‌നേഹപാഠം എന്ന പേരില്‍ ചാരിറ്റി ബോക്‌സും വെച്ചിട്ടുണ്ട്. മാരായമുട്ടം പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ പ്രസാദ് ഷോപ്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. വാര്‍ഡ് മെംബര്‍ സിന്ധു, അധ്യാപകരായ സൗദീഷ് തമ്പി, സി.പി.ഒ, സിന്ധു ലക്ഷ്മി, സുധീഷ് കുമാര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.