വെള്ളറട: വയല്‍ നികത്തുന്നതിനായി മണ്ണ് കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചെന്ന് ആരോപിച്ച് വെള്ളറട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവെറ വീട്ടിൽനിന്ന് വിളിച്ചിറക്കി ദേഹത്ത് പെേട്രാളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. കീഴാറൂര്‍ പള്ളിക്കല്‍ പറമ്പില്‍ സത്യവിലാസത്തില്‍ എ.വി. സത്യദാസിന് (43) നേര്‍ക്കാണ് മണ്ണ് മാഫിയാ സംഘത്തിെൻറ ആക്രമണമുണ്ടായത്.
മര്‍ദിച്ചതിനുശേഷം കൊല്ലണമെന്ന ഉദ്ദേശത്തോടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് സത്യദാസ് ആര്യങ്കോട് പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. കീഴാറൂര്‍ ഇടവാല്‍ പള്ളിക്കല്‍ വലിയവിളപ്പുറം സ്വദേശി പി. ജോസഫിനെതിരെ (40) പൊലീസ് അന്വേഷണമാരംഭിച്ചു.
സത്യദാസും ജോസഫും കാലങ്ങളായി വിരോധത്തിലായിരുന്നെന്നും അയൽവീട്ടില്‍ ഒടിഞ്ഞുവീണ മരച്ചില്ലകള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കെയാണ് ആദ്യ ആക്രമണമെന്നും പരാതിയിലുണ്ട്. സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സത്യദാസിെൻറ പുരയിടത്തിലെ മണ്ണ് ജോസഫ് അനധികൃതമായി ഇടിച്ചുകടത്തിയതിനെ ചോദ്യം ചെയ്തതാണ് ആക്രമണകാരണം. അക്രമിയെ പിടികൂടാനോ നിയമനടപടി സ്വീകരിക്കാനോ പൊലീസ് തയാറാകുന്നിെല്ലന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.