കൊല്ലപ്പെട്ട ഡി.വൈ.എഫ്.​െഎ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു

വെ​ഞ്ഞാ​റ​മൂ​ട്: കൊ​ല്ല​പ്പെ​ട്ട ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രു​ടെ വീ​ടു​ക​ള്‍ മ​ന്ത്രി​യും മ​റ്റ് നേ​താ​ക്ക​ളും സ​ന്ദ​ര്‍ശി​ച്ചു.വെ​മ്പാ​യം തേ​വ​ല​ക്കാ​ട് സ​ഫി​യു​ല്‍ നി​സാം മ​ന്‍സി​ലി​ല്‍ മി​ഥി​ലാ​ജ്, തേ​മ്പാ​മൂ​ട് ക​ലു​ങ്കി​ന്‍മു​ഖം ബി​സ്മി മ​ന്‍സി​ലി​ല്‍ ഹ​ഖ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മ​ന്ത്രി​യും മ​റ്റ് നേ​താ​ക്ക​ളു​മെ​ത്തി​യ​ത്.

റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ന്‍, എ​ല്‍.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീം എം.​പി, പി.​കെ. ശ്രീ​മ​തി, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ പി. ​രാ​ജീ​വ്, കെ. ​ബാ​ല​ഗോ​പാ​ല്‍, കെ.​ജെ. തോ​മ​സ്, കെ.​എ​സ്. സു​നി​ല്‍ കു​മാ​ര്‍, ഡി.​വൈ.​എ​ഫ്.​ഐ ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. ബാ​ല​വേ​ല​ന്‍, പ്ര​സി​ഡ​ൻ​റ്​ എ​ന്‍. ര​ജീ​ഷ് കു​മാ​ര്‍, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി. ​ബാ​ല​ച​ന്ദ്ര​ബോ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.