കഠിനംകുളം: കഠിനംകുളത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ (27) ആണ് കഠിനംകുളം പൊലീസിെൻറ പിടിയിലായത്.
കഴിഞ്ഞ ഒന്നിനാണ് പുതുക്കുറിച്ചിയിലെ വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ബന്ധുവായ യുവാവിനെ ഇയാൾ മർദിച്ചത്. തുടർന്ന് ഭാര്യയുടെ വീട്ടിലെത്തിയ സുഹൈൽ, ഭാര്യാപിതാവിനെയും മാതാവിനെയും മർദിച്ചിരുന്നു. ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടാണ് ഇയാൾ അക്രമം നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ എ. അൻസാരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.