മെഡിക്കല്‍ കോളജ്: ജില്ലയില്‍ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയവരുടെ എണ്ണം 1500 കടന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം ഇതിലും ഏറെയാണ്. വട്ടിയൂര്‍ക്കാവ്, ബീമാപള്ളി, വള്ളക്കടവ്, അമ്പലമുക്ക് എന്നിവിടങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പൂന്തുറ, വലിയതുറ, വേളി, ഓള്‍സെയിന്റ്സ് തുടങ്ങിയ സ്ഥലങ്ങളിലും നിരവധിപേര്‍ വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി. പനിയോടൊപ്പം വിട്ടുമാറാത്ത തല വേദനയും ചുമയും ആളുകള്‍ക്കിടയില്‍ ആശങ്കക്കിടയാക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ് പേരൂര്‍ക്കട സ്വദേശിക്ക് ചികുന്‍ഗുനിയയും സ്ഥിരീകരിച്ചിരുന്നു.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ മന്ദതയാണ് പനിയുടെ തോത് വർധിക്കാന്‍ ഇടയാക്കിയതെന്നാണ് ആക്ഷേപം. മേയ് ആദ്യംതന്നെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തലങ്ങളില്‍ നിർദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാൽ, പല തദ്ദേശസ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചതായും പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.