തിരുവനന്തപുരം: വെൽഫെയർ പാർട്ടി മണ്ഡലം പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സി ക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളിൽ ഉയർത്തിക്കൊണ്ടാണ് വെൽഫെയർ പാർട്ടി കേരള ഘടകം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ ജാഥകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കും. മണ്ഡലം തലങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികൾ, നിയമസഭാസാമാജികരെ സന്ദർശിച്ച് കൊണ്ട് സമ്മേളന സന്ദേശം കൈമാറുക തുടങ്ങിയ നിരവധി പരിപാടികൾ നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി ജനുവരി മൂന്നാം തീയതി പതിനായിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയലും പാർട്ടി സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.