പാങ്ങോട്: സി.പി.എമ്മിെൻറ വർഗീയ വിഭജന നയം ജനം തള്ളിക്കളയുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 'വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക'കാമ്പയിെൻറ ഭാഗമായി പാങ്ങോട് ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കോ ഇടതുപക്ഷ രാഷ്ട്രീയത്തിനോ ഒട്ടും ഭൂഷണമല്ലാത്ത രാഷ്ട്രീയ സംസ്കാരമാണ് ഇന്ന് സി.പി.എം കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നത്. അത് കേരളീയ പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന മുറിവ് ആഴത്തിലുള്ളതാണ്. സംഘപരിവാർ ആശയം പ്രചരിപ്പിക്കുന്ന സംവിധാനമായി കേരളത്തിലെ ഇടതുപക്ഷം മാറുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻറ് അഷ്റഫ് കല്ലറ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് എം.എം.അൻസാരി, വൈസ്പ്രസിഡൻറ് മധു കല്ലറ, ഫ്രേട്ടണിറ്റി ജില്ല സെക്രട്ടറി നബീൽ പാലോട് എന്നിവർ സംസാരിച്ചു. പാങ്ങോട് പഞ്ചായത്ത് അംഗം ചക്കമല ഷാനവാസ് സ്വാഗതവും വൈസ് പ്രസിഡൻറ് എ.എം.റജീന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.