'കലക്ടറോടൊപ്പം': വര്‍ക്കല താലൂക്കില്‍ ലഭിച്ചത് 225 പരാതികള്‍

തിരുവനന്തപുരം: ജില്ല കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ വര്‍ക്കല താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത് പരിപാടിയില്‍ ലഭിച്ചത് 225 പരാതികള്‍. താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് 118 അപേക്ഷകളും മറ്റുവകുപ്പുകളുടെ 107 അപേക്ഷകളും ലഭിച്ചു.

പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, റീസർവേ, അതിര്‍ത്തി-വഴിതര്‍ക്കം, അനധികൃത ൈകയേറ്റം, ലൈഫ് ഭവന പദ്ധതി, ആർ.ടി.ഒ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങി ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍നടപടികള്‍ക്കായി കൈമാറി. അദാലത്തില്‍ വി. ജോയി എം.എല്‍.എ, ജില്ലാ വികസന കമീഷണര്‍ അനുകുമാരി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - With Collector-225 complaints received in Varkala taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.