തിരുവനന്തപുരം: 'സ്ത്രീധനം, ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം, തിരുത്തണം കേരളം' എന്ന പ്രമേയവുമായി വിമൻ ജസ്റ്റീസ് മൂവ്മെൻറ് നടത്തുന്ന സംസ്ഥാന ക്യാമ്പയിെൻറ ജില്ലാതല ഉത്ഘാടനം എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. പ്രിയ സുനിൽ നിർവ്വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സെലീന മഠത്തിൽ, ഹംന എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് വിമൻ ജസ്റ്റിസ് മൂവ്മെൻറ് ഒരുമാസം നീളുന്ന ക്യാമ്പയിൻ നടത്തുന്നത്.
ജൂലൈ ഒന്ന് മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ സംസ്ഥാനത്തുടനീളം അയൽക്കൂട്ടങ്ങൾ, ക്ലബ് ഹൗസ് ചർച്ചകൾ, തുറന്നു പറച്ചിലുകൾ, വീഡിയോ പ്രദർശനം, സജഷൻ ബോക്സ്, വെർച്വൽ പ്രക്ഷോഭം, നിവേദന സമർപ്പണം, ഹെൽപ് ഡസ്ക് പ്രഖ്യാപനം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.