ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീകാര്യം: ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിൻ രാജ് (34) ആണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്.

ശ്രീകാര്യം സ്വദേശി ശ്രീകണ്ഠൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹിയിൽ ഇൻകംടാക്സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി വ്യാജ ഐ.ഡി കാർഡുകളും കാണിച്ചിരുന്നു. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കാണ് ജോലി വാഗ്ദാനം ചെയ്തത്.

തിരുവനന്തപുരം പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു ഷിബിൻരാജ്. ഇയാളുടെ പേരിൽ തിരുവല്ലം സ്റ്റേഷനിലും സമാന രീതിയിൽ 15 ലക്ഷം രൂപയുടെ തട്ടിപ്പ് കേസുണ്ട്. പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതിന്റെ ബാങ്ക് രേഖകളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേർ പരാതിയുമായി എത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Young man arrested for impersonating income tax officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.