മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: വിൽപനക്കായി കരുതിയിരുന്ന നൈട്രോസെപ്പാം ഇനത്തിൽപെട്ട മാരക മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയിലായി. കൊടുങ്ങാനൂർ വള്ളക്കടവ് തെക്കേ കുന്നുവിള വീട്ടിൽ വിപിന്‍ (24)-നെയാണ് സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമി‍െൻറ സഹായത്തോടെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽനിന്ന് മയക്കുമരുന്ന് ഇനത്തിൽപെട്ട ഗുളികകൾ രഹസ്യമായി കടത്തിക്കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറവിൽപന നടത്തി വന്ന ഇയാളെക്കുറിച്ച് നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തിൽ വെള്ളക്കടവുള്ള വീട്ടില്‍ നിന്നും മയക്കുമരുന്നു ഗുളികകൾ സഹിതം പ്രതിയെ സ്പെഷൽ ടീം പിടികൂടുകയായിരുന്നു. മുമ്പ് പാറശ്ശാല റെയിൽവേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോ കഞ്ചാവുമായി പിടിയിലായതടക്കം നിരവധി കേസുകളിൽ പ്രതിയാണിയാൾ. ഇയാൾക്ക് മയക്കുമരുന്നുകൾ വിൽപനക്ക് നൽകിയവരെക്കുറിച്ചും ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ സുരേഷ് കുമാർ, എസ്.ഐ അരുൺ പ്രസാദ്, സി.പി.ഒമാരായ പ്രവീൺ, ശ്രീജിത്ത് എന്നിവരും സ്പെഷൽ ടീം എസ്.ഐമാരായ അരുൺ കുമാർ, യശോധരൻ, എ.എസ്.ഐ സാബു, എസ്.സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.