വിഷ്ണു ശങ്കർ

പരസ്യ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ മർദിച്ചയാൾ അറസ്​റ്റിൽ

പോത്തൻകോട്: വീടിന് മുന്നിലെ പരസ്യമദ്യപാനം ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ്പൈപ്പ് കൊണ്ട് മർദിച്ച പ്രതിയെ പോത്തൻകോട് പൊലീസ് അറസ്​റ്റ്​ ചെയ്തു.

അയിരൂപ്പാറ മൈലാടുംമുകൾ വിഷ്ണുഭവനിൽ വിഷ്ണു ശങ്കർ (29)ആണ് അറസ്​റ്റിലായത്. പോത്തൻകോട് മൈലാടുംമുകൾ സ്വദേശിയായ വിനോദ് കുമാറിനെയാണ് ഇയാൾ മർദിച്ചത്.

ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മർദനത്തിൽ വിനോദി​െൻറ മുൻവശത്തെ രണ്ട് പല്ലുകൾ ഇളകിയിരുന്നു. അറസ്​റ്റിലായ പ്രതിക്കെതിരെ വിവിധ സ്​റ്റേഷനുകളിൽ മോഷണമുൾപ്പെടെ നിരവധി കേസുകൾ നിലവിലുള്ളതായി പോത്തൻകോട് എസ്.ഐ അജീഷ് അറിയിച്ചു.

Tags:    
News Summary - youth attacked accused arrested in pothencode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.