ലക്ഷങ്ങൾ പാഴാവുന്നു; അച്ചൂരിലെ ഹരിത പാർക്ക് നാശത്തിന്‍റെ വക്കിൽ

lead പരിസരം കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായി പൊഴുതന: പൊഴുതന ഗ്രാമപഞ്ചായത്ത് അച്ചൂർ മൊയ്തീൻ പാലത്തിന് സമീപം ലക്ഷങ്ങൾ മുടക്കി നിർമിച്ച ഹരിത പാർക്ക് കാടുകയറി നശിക്കുന്നു. 2019 വർഷത്തിൽ ശുചിത്വമിഷൻ സഹായത്തോടെയാണ് മാലിന്യം കുന്നുകൂടിയ അച്ചൂർ മൊയ്തീൻ പാലം പരിസരം ശുചീകരിച്ച് ഉദ്യാന പാർക്ക് നിർമിച്ചത്. പ്രാരംഭ ഘട്ടത്തിൽ ഹരിത കർമസേനയുടെ സഹായത്തോടെയാണ് പഞ്ചായത്ത് നിർമാണ പ്രവർത്തനം ഏകോപിപ്പിച്ചത്. കടുത്ത ദുർഗന്ധവും മാലിന്യങ്ങളും കുന്നുകൂടിയ പ്രദേശം പ്ലാസ്റ്റിക് മുക്തമാക്കി ഉദ്യാനം സഞ്ചാരികൾക്ക് തുറന്ന് നൽകുക എന്നതായിരുന്നു ലക്ഷ്യം. നിർമാണ ഘട്ടത്തിൽ സമീപത്തെ വയലിൽ നീർച്ചാലുകൾ വീണ്ടെടുത്ത് മത്സ്യങ്ങളെ നിക്ഷേപിക്കാൻ കുളം നിർമിക്കുകയും ചെയ്തിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കി ചുറ്റുമതിൽ, പൂന്തോട്ടം, ടോയ്‍ലറ്റ്, ഇരിപ്പിടങ്ങൾ എന്നിവ നിർമിക്കുകയും ചെയ്തു. തുടർന്നുള്ള നിർമാണം പൂർത്തീകരിക്കാത്തതും കോവിഡ് കാലഘട്ടത്തിൽ ഈ പ്രദേശം പരിപാലിക്കാത്തതും കാരണം പദ്ധതി മന്ദഗതിയിലായി. ഇപ്പോൾ ഈ പരിസരം കാടുകയറി സാമൂഹികവിരുദ്ധരുടെ താവളമാണ്. മാലിന്യം തള്ളുന്നത്​ പതിവാ​യതോടെ തെരുവ്നായ് ശല്യവും വർധിച്ചിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് പൊഴുതനയിൽ എത്തുന്നത്. സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ അധിക വരുമാനം ലഭിക്കുന്നതോടൊപ്പം ടൂറിസം മേഖലക്ക് ഗുണകരമായ മാറ്റം വരുമെന്നാണ് നാട്ടുകാർ പറയുന്നത്. MONWDL4 അച്ചൂർ മൊയ്തീൻ പാലത്തിന് സമീപത്തെ ഹരിത പാർക്ക്​ അടച്ചിട്ട നിലയിൽ യു.ഡി.എഫ് സായാഹ്ന ധർണ 20ന്​ കൽപറ്റ: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷിക വേളയിൽ വയനാട്ടിൽ കർഷക ആത്മഹത്യ പെരുകിയിട്ടും സർക്കാർ നിസ്സംഗത തുടരുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്​ നേതൃത്വത്തിൽ ജില്ലയിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ജില്ല ചെയർമാൻ പി.പി.എ. കരീം കൺവീനർ എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു. മേയ് 20 ന് വൈകീട്ട് നാല്​ മുതൽ ആറു വരെയാണ്​ സമരം. സംസ്ഥാനത്തെ പണയപ്പെടുത്തി കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ധൂർത്ത് നടത്തുകയാണ് എൽ.ഡി.എഫ് സർക്കാർ. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാൻ ഒരു രൂപ പോലും മാറ്റിവെക്കാതെ അവരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാർ സമീപനം വഞ്ചനാപരവും അപലപനീയവുമാണ്. സംസ്ഥാനത്തിന് ഗുണകരമല്ലാത്തതും പ്രകൃതി ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നതുമായ കെ-റെയിൽ പദ്ധതിക്കു വേണ്ടി ഇനിയും രണ്ട്​ ലക്ഷം കോടി രൂപ വായ്പ എടുത്താൽ കേരളത്തിന്‍റെ പൊതുകടം ആറ്​ ലക്ഷം കോടിയാകുകയും ശ്രീലങ്കയേക്കാൾ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുമെന്നും നേതാക്കൾ ആരോപിച്ചു. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗങ്ങൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ താണ്ഡവമാടുന്നു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി കർഷകരെ സഹായിക്കേണ്ട കേന്ദ്ര-കേരള സർക്കാറുകൾ ഈ ദുഃസ്ഥിതി കാണാതെ കൈയുംകെട്ടി നോക്കിനിൽക്കുകയും കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെ അപമാനിക്കുന്ന വിധത്തിലുമാണ് ഇന്ന് ഭരണ൦ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. വിസ്ഡം യൂത്ത് ജില്ല എംപവർ മീറ്റ് സുൽത്താൻ ബത്തേരി: പെൺകുട്ടികൾക്ക് സ്റ്റേജ് വിലക്കിയ പണ്ഡിതനെതിരെ വാചാലമാകുമ്പോഴും സ്കൂൾ വിദ്യാർഥിനികളെ വർഷങ്ങളായി പീഡനങ്ങൾക്ക് വിധേയമാക്കിയ അധ്യാപകനെതിരെ വർഗവും മതവും ദർശനവും നോക്കി മൗനമാകുന്ന പൊതുബോധം മലയാളി സംസ്കാരത്തിന് അപമാനമാണെന്ന് വിസ്ഡം യൂത്ത് ജില്ല എംപവർ മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യദ്രോഹ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിചാരണ തടവുകാരായി കാരാഗൃഹത്തിൽ അടക്കപ്പെട്ടവരെ മോചിപ്പിക്കാൻ അധികാരികൾ തയാറാകണമെന്നും വിസ്ഡം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി മീറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ യു. മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി കെ.വി. ഇബ്രാഹിം, സംസ്ഥാന ഭാരവാഹികളായ പി.യു. സുഹൈൽ, നിഷാദ് സലഫി, ജംഷീർ സ്വലാഹി, ഹസൻ അൻസാരി, അബ്ദുറഹ്മാൻ ഫാറൂഖി, വിസ്‌ഡം യൂത്ത് ജില്ല പ്രസിഡന്‍റ്​ ഇഖ്ബാൽ കൽപറ്റ, സെക്രട്ടറി ഷഹീർഖാൻ സ്വലാഹി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.