ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഗൂഡല്ലൂർ

ഗൂഡല്ലൂർ: ഗതാഗതക്കുരുക്കിൽ നഗരം വലയുന്നു. അടിയന്തരമായി രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട ആംബുലൻസുകൾവരെ നഗരത്തിൽ കുടുങ്ങുകയാണ്. കുറുകിയ പാതയായതിനാൽ ആംബുലൻസുകൾക്ക് വഴി വിട്ടുകൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. റോഡ് വിപുലീകരണവും ബൈപാസും അനിവാര്യമായിരിക്കുകയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സീസൺ, അവധി ദിനങ്ങളിലാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഏപ്രിൽ മുതൽ ഈ മാസം അവസാനം വരെയാണ് ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കർണാടകയിൽനിന്നും കേരളത്തിൽനിന്നുമുള്ള നിരവധി ടൂറിസ്റ്റ് വാഹനങ്ങളാണ് ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് പോകുന്നത്. ടൂറിസ്റ്റ് വാഹനങ്ങളുടെ വരവും കേരളത്തിലേക്ക് പോകുന്ന ചരക്കുവാഹനങ്ങളുടെയും തിരക്കാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. ഈ സമയങ്ങളിൽ സിഗ്നൽ സംവിധാനം ഓഫ് ചെയ്ത് പൊലീസുകാർ വാഹനനിയന്ത്രണം ഏറ്റെടുക്കുകയാണ്. GDR AMBULANCE: രോഗിയുമായി വരുന്ന ആംബുലൻസ് ഗൂഡല്ലൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.