കെ-റെയിൽ: സർക്കാർ പിന്മാറ്റം ജനകീയസമര വിജയം -യൂത്ത് കോൺഗ്രസ്‌

കൽപറ്റ: കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നതിൽനിന്നുള്ള സർക്കാറിന്‍റെ പിന്മാറ്റം പ്രതിപക്ഷത്തിന്‍റെയും ജനങ്ങളുടെയും ഒരുമിച്ചുള്ള ജനകീയ സമരത്തിന്‍റെ വിജയമാണെന്ന് യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ പ്രതിഷേധ പ്രകടനവും സദസ്സും സംഘടിപ്പിച്ചു. പ്രതിഷേധ സദസ്സ് യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ്​ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സിജു പൗലോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഹർഷൽ കൊന്നാടൻ, ഗൗതം ഗോകുൽദാസ്, ഡി​​ന്‍റോ ജോസ്, സിറിൽ ജോസ്, ഷിജു ഗോപാലൻ, കെ. നൗഫൽ, ലിറാർ പാറളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. MONWDL11 യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സദസ്സ്​ കൽപറ്റയിൽ ജില്ല പ്രസിഡന്‍റ്​ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.