വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിനു സമീപം ടാങ്കർ ലോറി നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നിനാണ് സംഭവം. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലെ ചാലിലേക്കിറങ്ങിയ ലോറി റോഡിലേക്ക് മറിയുകയായിരുന്നു. ഇരുഭാഗത്തും വലിയതോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ലോറി കാലിയായതുകൊണ്ട് അനിഷ്ടസംഭവമുണ്ടായില്ല. അഗ്നിരക്ഷാസേന ഓഫിസർ കെ. ജോമിയുടെ നേതൃത്വത്തിൽ കൽപറ്റ അഗ്നിരക്ഷാസേനയും അടിവാരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി വശത്തേക്ക് മാറ്റി. ഒറ്റവരിയിലൂടെ വാഹനം കടത്തിവിടുന്നുണ്ടെങ്കിലും രാത്രിയും വൻ ഗതാഗതക്കുരുക്കാണ് ചുരത്തിൽ അനുഭവപ്പെടുന്നത്. WEDWDL22 മയക്കുമരുന്നുമായി യുവാവ് പിടിയില്‍ മാനന്തവാടി: തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ വാഹനപരിശോധനക്കിടെ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. തൊണ്ടര്‍നാട് നിരവില്‍പുഴ സ്വദേശിയായ വേഴപ്പറമ്പില്‍ വീട്ടില്‍ ആഷിന്‍ഷാ അബ്രഹാം (21) ആണ് പൊലീസ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ പി.ജി. രാംജിത്ത്, സി.പി.ഒമാരായ ശ്രീനാഥ്, യൂനുസ്, ദിനേശ് കുമാര്‍, ചന്ദ്രകുമാര്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. WEDWDL23 ആഷിന്‍ഷാ അബ്രഹാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.