മാനന്തവാടി: മുസ്ലിം യൂത്ത് ലീഗ് യുവജാഗ്രത റാലി 28ന് മൂന്നിന് മാനന്തവാടിയിൽ നടത്തുന്നതിന്റെ പ്രചാരണാർഥം ചൊവ്വാഴ്ച വാഹന പ്രചാരണജാഥ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജാഥ കാട്ടിക്കുളത്ത് രാവിലെ 9.30ന് ആരംഭിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ നിയമസഭ മണ്ഡലതലങ്ങളിലും നടത്തുന്ന യുവജാഗ്രത റാലിയുടെ ഭാഗമായാണ് മാനന്തവാടിയിലും റാലി നടത്തുന്നത്. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ക്യാപ്റ്റനും ജനറൽ സെക്രട്ടറി ശിഹാബ് മലബാർ വൈസ് ക്യാപ്റ്റനും ട്രഷറർ അസീസ് വെള്ളമുണ്ട കോഓഡിനേറ്ററുമാണ്. പ്രചാരണ വാഹനജാഥ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി യഹ്യാ ഖാൻ തലക്കൽ ഉദ്ഘാടനം ചെയ്യും. പനമരത്ത് ജാഥ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഹാരിസ് കാട്ടിക്കുളം, കബീർ മാനന്തവാടി, അസീസ് വെള്ളമുണ്ട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.