പൂക്കോടുകുന്ന് കോളനിയിൽ കുടിവെള്ള എത്തുമോ?

lead MUST MUST വൈത്തിരി: കുടിവെള്ളം ലഭിക്കാതെ തളിപ്പുഴ പൂക്കോടുകുന്നിലെ ആദിവാസികളുടെ ദുരിതത്തിന് അറുതിയായില്ല. കുടിവെള്ളക്ഷാമം മൂലം കോളനിയിലെ ആദിവാസികൾ ദുരിതമനുഭവിക്കുന്ന വാർത്ത 'മാധ്യമം' രണ്ടു മാസം മുമ്പ്​ പ്രസിദ്ധീകരിച്ചിരുന്നു. ഊരിലെ മൂപ്പനും സാമൂഹിക പ്രവർത്തകരും നിരവധി തവണ വൈത്തിരി ഗ്രാമപഞ്ചായത്തുമായും ജില്ല ട്രൈബൽ ഓഫിസുമായും ബന്ധപ്പെട്ടിരുന്നു. പൂക്കോടുകുന്ന് മുഴുവൻ ഉൾക്കൊള്ളാവുന്ന വിധത്തിൽ 25 ലക്ഷം രൂപയുടെ സമഗ്രപദ്ധതി ആദിവാസി വികസന വകുപ്പി​ൻെറ ഫണ്ടിൽനിന്ന്​ പാസാകുകയും പഞ്ചായത്തു മുഖാന്തരം നടപ്പാക്കാൻ ഏർപ്പാടുകൾ ചെയ്​തിട്ടുമുണ്ടെന്നാണ് ജില്ല ട്രൈബൽ ഓഫിസിൽനിന്ന്​ അറിയിച്ചത്. എന്നാൽ, ഇത്തരം പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് പഞ്ചായത്ത് നിലപാട്. പഞ്ചായത്ത് അഞ്ചു​ ലക്ഷം രൂപ പൂക്കോടുകുന്നിലെ കുടുള്ള പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. പൂക്കോട് തടാകം ജങ്​ഷനിലെ കുടിവെള്ള വിതരണ പദ്ധതിയിൽനിന്നുള്ള ജലവിതരണം വ്യാപിപ്പിച്ച്​ പൂക്കോട് കുന്നിലേക്കും കുടിവെള്ളം എത്തിക്കാവുന്നതാണ്. എന്നാൽ, മോട്ടോറി​ൻെറ അറ്റകുറ്റപ്പണിക്ക് വലിയ തുക വരുമെന്നതിനാൽ പഞ്ചായത്ത് പ്രവൃത്തി ഏറ്റെടുത്തിട്ടില്ല. പഞ്ചായത്ത് നേരത്തേ കോളനിയിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഫണ്ട് കഴിഞ്ഞുവെന്ന കാരണം പറഞ്ഞു മാസങ്ങൾക്കു മുമ്പ്​ നിറുത്തിവെച്ചു. പിന്നീട്​ കോളനിവാസികൾ കുന്നിനു താഴെയുള്ള സ്വാകാര്യ വ്യക്തിയുടെ കിണറിൽനിന്ന്​ വെള്ളം ചുമന്നു​കൊണ്ടുപോയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. വെള്ളവും റോഡുമില്ലാത്തതിനാൽ കോളനിയിൽ പണികഴിപ്പിച്ച വീടുകളിലേക്ക്​ ശ്രീപുരം കോളനിയിൽനിന്നും ചെമ്പട്ടി കോളനിയിൽനിന്നും എത്തേണ്ട ആദിവാസി കുടുംബങ്ങൾ മാറി നിൽക്കുകയാണ്. കോളനിയിൽ പുതുതായി ഉണ്ടാക്കിയ ലൈഫ് വീടുകൾ മുഴുവനും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. SUNWDL17 പൂക്കോടുകുന്ന് കോളനിയി​ലേക്ക്​ കുടിവെള്ളം തലച്ചുമടായി കൊണ്ടുപോവുന്നു കർഷകരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -സ്വതന്ത്രകർഷക സംഘം പനമരം: പെൻഷൻ ഉൾപ്പെടെ കർഷകർക്ക് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കൈതക്കൽ യൂനിറ്റ് കൺവെൻഷൻ. പ്രകൃതിക്ഷോഭത്തിലെ നഷ്​ടപരിഹാരം, സംഭരണവില, കർഷക പെൻഷൻ, വന്യജീവികൾ വരുത്തിയ കൃഷിനാശനഷ്​ടം തുടങ്ങിയ ആനുകൂല്യങ്ങൾ വൈകുകയാണ്. കുടിശ്ശികയുടെ പേരിലുള്ള ജപ്​തി-ലേല നടപടികൽനിന്നും ഭൂമി കരസ്ഥപ്പെടുത്തലിൽനിന്നും ബാങ്കുകൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ലീഗ് വൈസ് പ്രസിസൻറ്​ പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്​തു. പി.കെ. അബ്​ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ആറുകർഷകരെ ആദരിച്ചു. പൊരളോത്ത് അഹമ്മദ് ഹാജി, സി. മജീദ് കളത്തിൽ, കുഞ്ഞമ്മദ് കൈതക്കൽ, പി.കെ. അബ്​ദുൽ നാസർ, റാഷിദ് പള്ളിക്കണ്ടി, സലീം ദയരോത്ത്, അസീസ് പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. വിവാഹിതരായി കണിയാമ്പറ്റ: മില്ലുമുക്ക് വാഴയിൽ ഹനീഫയുടെ മകൾ ഹർഷിനയും കോഴിക്കോട് കോട്ടൂർ പൂനത്ത് പൊട്ടങ്ങൽ ഇബ്രാഹിമി​ൻെറ മകൻ റാഷിദും വിവാഹിതരായി. സംസ്​കൃത ദിനാചരണം കണിയാരം: സംസ്​കൃതം അമൂല്യങ്ങളായ വിജ്ഞാനങ്ങളുടെ കലവറയാണെന്നും ആധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ പോലും സംസ്​കൃത സ്വാധീനം കാണാൻ സാധിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്​കൂളിൽ സംസ്​കൃത ദിനാചരണ പരിപാടിയിൽ ഓൺലൈനായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി രൂപത ബിഷപ് ജോസ് പൊരുന്നേടം, ജില്ല വിദ്യാഭ്യാസ ഓഫിസർ സി. സുനിൽകുമാർ, സ്​കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ, പ്രഥമാധ്യാപിക സിസ്​റ്റർ ലിൻസി, പ്രിൻസിപ്പൽ എം.എ. മാത്യു, പി.ടി.എ പ്രസിഡൻറ്​ മനോജ്​കുമാർ എന്നിവർ സംസാരിച്ചു. തോണിച്ചാലിലെ കെ. മോഹനൻ മാസ്​റ്ററെയും കുടുംബത്തെയും ആദരിച്ചു. സ്​കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എം. ശ്രീവർധനൻ സംഗീത സംവിധാനം നിർവഹിച്ച് പൂർവ വിദ്യാർഥി എം. വേദപ്രകാശ് പാടിയ ഉദിതം സംസ്​കൃതം ഗാനത്തി​ൻെറ നൃത്താവിഷ്​കാരം അരങ്ങേറി. SUNWDL16 സംസ്​കൃത ദിനാചരണത്തി​ൻെറ ഭാഗമായി കെ. മോഹനൻ മാസ്​റ്ററെയും കുടുംബ​ത്തെയും ഫാ. സണ്ണി മഠത്തിൽ ആദരിക്കുന്നു നായ്ക്കൾ വളർത്തുമൃഗങ്ങളെ കൊന്നു പനമരം: പരിയാരത്ത്​ നായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു. അഞ്ഞണ്ണികുന്നിൽ വെള്ളേരി റഫീഖി​ൻെറ ആടുകളെയാണ് കൊന്നത്. ശനിയാഴ്​ച രാവിലെയാണു സംഭവം. വയലിൽ കെട്ടിയിട്ടിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴേക്കും മൂന്നു നായ്ക്കൾ ചേർന്ന് ഒരാടിനെ കടിച്ചു കൊല്ലുകയും മറ്റൊന്നിനെ മാരകമായ പരിക്കേൽപിക്കുകയും ചെയ്​തു. സ്വകാര്യ വ്യക്തിയുടെ നായ്​ക്കളാണ് കൊന്നതെന്നു നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.