Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 11:58 PM GMT Updated On
date_range 22 Aug 2021 11:58 PM GMTപൂക്കോടുകുന്ന് കോളനിയിൽ കുടിവെള്ള എത്തുമോ?
text_fieldsbookmark_border
lead MUST MUST വൈത്തിരി: കുടിവെള്ളം ലഭിക്കാതെ തളിപ്പുഴ പൂക്കോടുകുന്നിലെ ആദിവാസികളുടെ ദുരിതത്തിന് അറുതിയായില്ല. കുടിവെള്ളക്ഷാമം മൂലം കോളനിയിലെ ആദിവാസികൾ ദുരിതമനുഭവിക്കുന്ന വാർത്ത 'മാധ്യമം' രണ്ടു മാസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഊരിലെ മൂപ്പനും സാമൂഹിക പ്രവർത്തകരും നിരവധി തവണ വൈത്തിരി ഗ്രാമപഞ്ചായത്തുമായും ജില്ല ട്രൈബൽ ഓഫിസുമായും ബന്ധപ്പെട്ടിരുന്നു. പൂക്കോടുകുന്ന് മുഴുവൻ ഉൾക്കൊള്ളാവുന്ന വിധത്തിൽ 25 ലക്ഷം രൂപയുടെ സമഗ്രപദ്ധതി ആദിവാസി വികസന വകുപ്പിൻെറ ഫണ്ടിൽനിന്ന് പാസാകുകയും പഞ്ചായത്തു മുഖാന്തരം നടപ്പാക്കാൻ ഏർപ്പാടുകൾ ചെയ്തിട്ടുമുണ്ടെന്നാണ് ജില്ല ട്രൈബൽ ഓഫിസിൽനിന്ന് അറിയിച്ചത്. എന്നാൽ, ഇത്തരം പദ്ധതിയെക്കുറിച്ച് അറിയില്ലെന്നാണ് പഞ്ചായത്ത് നിലപാട്. പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ പൂക്കോടുകുന്നിലെ കുടുള്ള പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രവൃത്തികൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ. പൂക്കോട് തടാകം ജങ്ഷനിലെ കുടിവെള്ള വിതരണ പദ്ധതിയിൽനിന്നുള്ള ജലവിതരണം വ്യാപിപ്പിച്ച് പൂക്കോട് കുന്നിലേക്കും കുടിവെള്ളം എത്തിക്കാവുന്നതാണ്. എന്നാൽ, മോട്ടോറിൻെറ അറ്റകുറ്റപ്പണിക്ക് വലിയ തുക വരുമെന്നതിനാൽ പഞ്ചായത്ത് പ്രവൃത്തി ഏറ്റെടുത്തിട്ടില്ല. പഞ്ചായത്ത് നേരത്തേ കോളനിയിൽ ടാങ്കറിൽ കുടിവെള്ളം എത്തിച്ചിരുന്നു. ഫണ്ട് കഴിഞ്ഞുവെന്ന കാരണം പറഞ്ഞു മാസങ്ങൾക്കു മുമ്പ് നിറുത്തിവെച്ചു. പിന്നീട് കോളനിവാസികൾ കുന്നിനു താഴെയുള്ള സ്വാകാര്യ വ്യക്തിയുടെ കിണറിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുപോയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. വെള്ളവും റോഡുമില്ലാത്തതിനാൽ കോളനിയിൽ പണികഴിപ്പിച്ച വീടുകളിലേക്ക് ശ്രീപുരം കോളനിയിൽനിന്നും ചെമ്പട്ടി കോളനിയിൽനിന്നും എത്തേണ്ട ആദിവാസി കുടുംബങ്ങൾ മാറി നിൽക്കുകയാണ്. കോളനിയിൽ പുതുതായി ഉണ്ടാക്കിയ ലൈഫ് വീടുകൾ മുഴുവനും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. SUNWDL17 പൂക്കോടുകുന്ന് കോളനിയിലേക്ക് കുടിവെള്ളം തലച്ചുമടായി കൊണ്ടുപോവുന്നു കർഷകരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം -സ്വതന്ത്രകർഷക സംഘം പനമരം: പെൻഷൻ ഉൾപ്പെടെ കർഷകർക്ക് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കൈതക്കൽ യൂനിറ്റ് കൺവെൻഷൻ. പ്രകൃതിക്ഷോഭത്തിലെ നഷ്ടപരിഹാരം, സംഭരണവില, കർഷക പെൻഷൻ, വന്യജീവികൾ വരുത്തിയ കൃഷിനാശനഷ്ടം തുടങ്ങിയ ആനുകൂല്യങ്ങൾ വൈകുകയാണ്. കുടിശ്ശികയുടെ പേരിലുള്ള ജപ്തി-ലേല നടപടികൽനിന്നും ഭൂമി കരസ്ഥപ്പെടുത്തലിൽനിന്നും ബാങ്കുകൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല ലീഗ് വൈസ് പ്രസിസൻറ് പി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ആറുകർഷകരെ ആദരിച്ചു. പൊരളോത്ത് അഹമ്മദ് ഹാജി, സി. മജീദ് കളത്തിൽ, കുഞ്ഞമ്മദ് കൈതക്കൽ, പി.കെ. അബ്ദുൽ നാസർ, റാഷിദ് പള്ളിക്കണ്ടി, സലീം ദയരോത്ത്, അസീസ് പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു. വിവാഹിതരായി കണിയാമ്പറ്റ: മില്ലുമുക്ക് വാഴയിൽ ഹനീഫയുടെ മകൾ ഹർഷിനയും കോഴിക്കോട് കോട്ടൂർ പൂനത്ത് പൊട്ടങ്ങൽ ഇബ്രാഹിമിൻെറ മകൻ റാഷിദും വിവാഹിതരായി. സംസ്കൃത ദിനാചരണം കണിയാരം: സംസ്കൃതം അമൂല്യങ്ങളായ വിജ്ഞാനങ്ങളുടെ കലവറയാണെന്നും ആധുനിക കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ പോലും സംസ്കൃത സ്വാധീനം കാണാൻ സാധിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണിയാരം ഫാ. ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത ദിനാചരണ പരിപാടിയിൽ ഓൺലൈനായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം. മാനന്തവാടി രൂപത ബിഷപ് ജോസ് പൊരുന്നേടം, ജില്ല വിദ്യാഭ്യാസ ഓഫിസർ സി. സുനിൽകുമാർ, സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ, പ്രഥമാധ്യാപിക സിസ്റ്റർ ലിൻസി, പ്രിൻസിപ്പൽ എം.എ. മാത്യു, പി.ടി.എ പ്രസിഡൻറ് മനോജ്കുമാർ എന്നിവർ സംസാരിച്ചു. തോണിച്ചാലിലെ കെ. മോഹനൻ മാസ്റ്ററെയും കുടുംബത്തെയും ആദരിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി എം. ശ്രീവർധനൻ സംഗീത സംവിധാനം നിർവഹിച്ച് പൂർവ വിദ്യാർഥി എം. വേദപ്രകാശ് പാടിയ ഉദിതം സംസ്കൃതം ഗാനത്തിൻെറ നൃത്താവിഷ്കാരം അരങ്ങേറി. SUNWDL16 സംസ്കൃത ദിനാചരണത്തിൻെറ ഭാഗമായി കെ. മോഹനൻ മാസ്റ്ററെയും കുടുംബത്തെയും ഫാ. സണ്ണി മഠത്തിൽ ആദരിക്കുന്നു നായ്ക്കൾ വളർത്തുമൃഗങ്ങളെ കൊന്നു പനമരം: പരിയാരത്ത് നായ്ക്കൾ വളർത്തുമൃഗങ്ങളെ കടിച്ചുകൊന്നു. അഞ്ഞണ്ണികുന്നിൽ വെള്ളേരി റഫീഖിൻെറ ആടുകളെയാണ് കൊന്നത്. ശനിയാഴ്ച രാവിലെയാണു സംഭവം. വയലിൽ കെട്ടിയിട്ടിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴേക്കും മൂന്നു നായ്ക്കൾ ചേർന്ന് ഒരാടിനെ കടിച്ചു കൊല്ലുകയും മറ്റൊന്നിനെ മാരകമായ പരിക്കേൽപിക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ നായ്ക്കളാണ് കൊന്നതെന്നു നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story