ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം: സഹായവുമായി ജില്ല പഞ്ചായത്ത്കൽപറ്റ: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ ഓൺലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ വിദ്യാർഥികളുടെ സമ്പൂർണപ്രവേശനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മിഷൻ പ്ലസ് വൺ പദ്ധതിയുമായി ജില്ല പഞ്ചായത്ത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻെറ് കൗൺസലിങ് സെല്ലിൻെറ നേതൃത്വത്തിൽ നാഷനൽ സർവിസ് സ്കീം, കൈറ്റ് വയനാട്, പട്ടികവർഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളുടെ സംശയ നിവാരണത്തിനായും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളിലും ഓൺലൈൻ വെബിനാറുകളും സെമിനാറുകളും സംഘടിപ്പിക്കും. അഡ്മിഷൻ ആരംഭിക്കുന്നമുറക്ക് എല്ലാ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ഹെൽപ് െഡസ്കുകൾ പ്രവർത്തിക്കും. ഓൺലൈനായും വിദ്യാർഥികൾക്ക് സേവനങ്ങൾലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ചും തൊഴിൽസാധ്യതകളെ കുറിച്ചും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നടത്തിക്കൊണ്ടാണ് ക്ലാസുകൾ നൽകുക. വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളിൽ നാഷനൽ സർവിസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, എച്ച്.ഐ.ടി.സിമാർ, എസ്.ഐ.ടി.സിമാർ എന്നിവക്ക് നേതൃത്വം നൽകുന്ന അധ്യാപകരുടെയും വളൻറിയർമാരുടെയും സേവനം സൗജന്യമായി ലഭ്യമാക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട് എന്ത് സംശയമുണ്ടാവുകയാണെങ്കിലും ജില്ലയിലെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് െഡസ്കുകളെ സമീപിക്കണം. ഓപ്ഷനുകൾ പരമാവധി നൽകാൻ ശ്രദ്ധിക്കണം. തിരക്കില്ലാതെ ശ്രദ്ധയോടെ ഹെൽപ് ഡെസ്കുകളുടെ സഹായത്തോടെ അപേക്ഷ സമർപ്പണത്തിൽ എല്ലാ വിദ്യാർഥികളും ശ്രദ്ധിക്കണമെന്ന് കരിയർ ഗൈഡൻസ് ജില്ല കോഒാഡിനേറ്റർ സി.ഇ. ഫിലിപ്, എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ കെ.എസ്. ശ്യാൽ, കരിയർ ഗൈഡൻസ് ജോ. കോഒാഡിനേറ്റർ മനോജ് ജോൺ, കൺവീനർ കെ.ബി. സിമിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.ലോഗോ പ്രകാശനം കൽപറ്റ: 'മിഷൻ പ്ലസ് വൺ' ഏകജാലക സഹായകേന്ദ്രം പ്രവർത്തനങ്ങളുടെ ലോഗോ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ എം. മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു. പ്രവർത്തനങ്ങളുടെ മുന്നോടിയായി എച്ച്.ഐ.ടി.സി, എസ്.ഐ.ടി.സി, കരിയർ, സൗഹൃദ, എൻ.എസ്.എസ് കോഒാഡിനേറ്റർമാർ, സോഷ്യൽ വർക്കർമാർ, ട്രൈബൽ വളൻറിയർമാർ എന്നിവർക്ക് പരിശീലനം നൽകി. ഹയർ സെക്കൻഡറി ജോ. ഡയറക്ടർ ആർ. സുരേഷ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. പരിശീലനത്തിൽ കരിയർ ഗൈഡൻസ് സംസ്ഥാന കോഒാഡിനേറ്റർ ഡോ. സി.എം. അസീം, എൻ.എസ്.എസ് സംസ്ഥാന കോഒാഡിനേറ്റർ ഡോ. ജേക്കബ് ജോൺ, ജില്ല കോഒാഡിനേറ്റർ പി. പ്രസന്ന, കൈറ്റ് കോഒാഡിനേറ്റർ സി. മുഹമ്മദലി, കരിയർ ജില്ല കോഒാഡിനേറ്റർ സി.ഇ. ഫിലിപ്, ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസർ കെ.സി. ചെറിയാൻ, എൻ.എസ്.എസ് ജില്ല കോഒാഡിനേറ്റർ കെ.എസ്. ശ്യാൽ എന്നിവർ സംസാരിച്ചു. കെ.ബി. സിമിൽ സ്വാഗതവും കെ. ഷീന നന്ദിയും പറഞ്ഞു. MONWDL4 ( 'മിഷൻ പ്ലസ് വൺ' ലോഗോ)BOXസംശയനിവാരണത്തിന് വിളിക്കാം:വൈത്തിരി: പി.കെ. സാജിദ്: 9747807876, കെ. ഷാജി: 9447545629, കെ.എസ്. ശ്യാൽ: 9447257150, കെ.സി. ബിഷർ: 9895679723.സുൽത്താൻ ബത്തേരി: മനോജ് ജോൺ: 9048353395, എം.കെ. രാജേന്ദ്രൻ: 9961924657, പി.കെ. ശ്രീജിത്ത്: 9447239246. മാനന്തവാടി: കെ. അബ്ദുൽ റഷീദ്: 9447757389, കെ.ബി. സിമിൽ: 9947977219, കെ. രവീന്ദ്രൻ: 9747453299.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.