ലേബർ കമീഷണറുടെ ഉത്തരവ് നടപ്പായില്ല: ബോണസ് ലഭിക്കാതെ തോട്ടം തൊഴിലാളികൾഎച്ച്.എം.എൽ കമ്പനി ബോണസ് നൽകിമേപ്പാടി: മുൻ വർഷം നൽകിയ നിരക്കിൽ തോട്ടം തൊഴിലാളികൾക്ക് ഓണത്തിന് മുമ്പായി 2020-21 വർഷത്തെ ബോണസ് നൽകണമെന്ന് ലേബർ കമീഷണർ ഉത്തരവിറക്കിയിട്ടും മേഖലയിലെ ഭൂരിപക്ഷം തോട്ടം മാനേജ്‌മൻെറുകളും അവഗണിച്ചു. ഹാരിസൺസ് മലയാളം കമ്പനി മാത്രമാണ് മുൻ വർഷം നൽകിയ 8.33 ശതമാനം മിനിമം ബോണസും പുറമെ രണ്ടു ശതമാനം എക്സ്ഗ്രേഷ്യയും ഓണത്തിനുമുമ്പ് തൊഴിലാളികൾക്ക് നൽകിയത്. മേഖലയിലെ മറ്റ് പ്രമുഖ തോട്ടങ്ങളിൽ ബോണസ് അനുവദിച്ചില്ല. ഓണത്തിന് മുമ്പ് ബോണസ് നൽകണമെന്ന ലേബർ കമീഷണറുടെ ഉത്തരവിറങ്ങിയത് ആഗസ്റ്റ് ആറിനാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ബോണസ് സംബന്ധിച്ച ത്രികക്ഷി ചർച്ചകൾ നടത്താൻ നിവൃത്തിയില്ലാത്തതിനാൽ തൊഴിലാളികൾക്ക് മുൻവർഷം നൽകിയ നിരക്കിൽ ബോണസ് അനുവദിച്ച് വിവരം അതത് ജില്ല ലേബർ ഓഫിസർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, എച്ച്.എം.എൽ ഒഴികെയുള്ള കമ്പനികളൊന്നും ഓണത്തിന് മുമ്പായി ബോണസ് നൽകിയില്ല. 2019 -20 വർഷത്തിൽ എച്ച്.എം.എൽ, പോഡാർ പ്ലാേൻറഷൻസ്, എ.വി.ടി എന്നീ എസ്‌റ്റേറ്റുകൾ 8. 33 ശതമാനവും കോട്ടനാട് പ്ലാേൻറഷൻസ് 10 ശതമാനവും ചേലോട് എസ്‌റ്റേറ്റ് 11 ശതമാനവുമാണ് ബോണസ് നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ മുൻ വർഷവും ബോണസ് സംബന്ധിച്ച ത്രികക്ഷി ചർച്ചകളൊന്നും നടന്നിരുന്നില്ല. ഈ വർഷവും ബോണസ് സംബന്ധിച്ച തർക്കങ്ങളുണ്ടായാൽ കോവിഡ് ഭീഷണി അവസാനിച്ച ശേഷം ചർച്ച നടത്തി പരിഹരിക്കാവുന്നതാണെന്നും ലേബർ കമീഷണറുടെ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, കമീഷണറുടെ ഉത്തരവിനെക്കുറിച്ചും ചില യൂനിയനുകൾ വിമർശനമുയർത്തി. ത്രികക്ഷി ചർച്ചകളെത്തന്നെ അപ്രസക്തമാക്കുന്ന ഉത്തരവാണ് ലേബർ കമീഷണർ ഇറക്കിയതെന്ന വിമർശനമാണ് ഉയർന്നിട്ടുള്ളത്. 8.33 ശതമാനം മിനിമം ബോണസ് മാത്രം ചർച്ചയില്ലാതെ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നൽകുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചു എന്ന മട്ടിൽ തോട്ടം മാനേജ്മൻെറുകൾ അധ്യായം അടക്കുമെന്ന അഭിപ്രായമാണ് യൂനിയനുകൾക്ക്. പിന്നീട് ചർച്ചകളൊന്നും ഉണ്ടാകാനിടയില്ല. കോവിഡ് ഭീഷണി മൂലം മറ്റ് വ്യവസായ മേഖലകളിലുണ്ടായ പ്രതിസന്ധി തോട്ടങ്ങളെ ബാധിച്ചില്ലെന്നും ഉൽപന്നത്തിന് നല്ല വില ലഭിച്ചതിനാൽ തോട്ടങ്ങൾ ലാഭകരമായിരുന്നുവെന്നും യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ 15 മുതൽ 20 ശതമാനം വരെ ബോണസ് അനുവദിക്കണമെന്നും ട്രേഡ് യൂനിയനുകൾ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച ചർച്ചകൾക്കുള്ള വഴി അടക്കുകയാണ് ഉത്തരവിലൂടെ ലേബർ കമീഷണർ ചെയ്തതെന്നും അത് തോട്ടമുടമകൾക്ക് സഹായകരമായെന്നും യൂനിയനുകൾ ആരോപിക്കുന്നു.MONWDL3േതയില നുള്ളുന്ന തൊഴിലാളി (ഫയൽ ചിത്രം)കെട്ടിനാട്ടി കൃഷിരീതി ചെമ്പോത്തറയിലുംമേപ്പാടി: സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി കെട്ടിനാട്ടി കൃഷിരീതി മേപ്പാടി ചെമ്പോത്തറയിലും പരീക്ഷിക്കുന്നു. പാലവയലിൽ ചെമ്പോത്തറ ഗ്രാമോത്സവം ചാരിറ്റബിൾ സൊസൈറ്റി പാട്ടത്തിനെടുത്ത അഞ്ചേക്കറിലാണ് കൃഷിയിറക്കുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ കെട്ടിനാട്ടി ഉദ്ഘാടനം ചെയ്തു. കർഷക കാരണവരായ കെ.ജി. വാസുദേവൻ നായർ വിത്ത് കൈമാറി. നെന്മേനി സ്വദേശി അജിതോമസ് പെല്ലറ്റിൽ വികസിപ്പിച്ചെടുത്ത നെന്മേനി ചിറ്റുണ്ട എന്ന വിത്ത് ഉപയോഗിച്ചുള്ള കൃഷിരീതിയാണ് കെട്ടിനാട്ടി. നെൽകൃഷിയെ ആയാസരഹിതമായ സ്മാർട്ട് കൃഷിയാക്കുകയാണ് ഇതിലൂടെ. പഞ്ചഗവ്യവും പച്ചിലവളവും വിത്തും കൂട്ടിക്കുഴച്ച കളിക്കൂട്ട് പ്രത്യേക മോൾഡിൽ ഗുളിക രൂപത്തിലാണ് ചിറ്റുണ്ട തയാറാക്കുന്നത്. അഞ്ചുമുതൽ ഏഴ് ദിവസം വരെ പ്രായമായ നെൽവിത്താണ് നടുന്നത്. വെള്ളം വാർന്ന പാടത്ത് നിശ്ചിത അകലത്തിൽ നേർരേഖയുണ്ടാക്കി അതിൽ പെല്ലറ്റ് വിത്ത് നിക്ഷേപിക്കുന്നു. ഒരാഴ്ചയോളം വെള്ളം കെട്ടിനിർത്താതെ പെല്ലറ്റിലുള്ള നെൽക്കണ മണ്ണിൽ വേരോടാൻ അനുവദിക്കുന്നു. വളക്കൂട്ടോടെയുള്ള പെല്ലറ്റ് മണ്ണിൽ വേരോടുന്നതോടെ വെള്ളം കെട്ടിനിർത്തുന്നു. രണ്ടാഴ്ചക്കുശേഷം കളപറിക്കലും ഇടയിളക്കലും നടത്തുന്നതോടെ കൂടുതൽ കൂടുതൽ കണപൊട്ടി നെൽചെടി കരുത്തോടെ വളരുന്നു. പരമ്പരാഗത പറിച്ചുനാട്ടിയിലുണ്ടാവുന്ന വേരുക്ഷതം ഈ കൃഷിരീതിയിൽ ഞാറിന് ഉണ്ടാവാത്തതിനാൽ വേഗം കൂടുതൽ കണപൊട്ടി ഞാറ് വളരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. നല്ലനിലയിൽ പരിചരണം ലഭിക്കുന്നതോടെ പരമ്പരാഗത കൃഷിരീതിൽ നിന്നും ലഭിക്കുന്നതിനേക്കൾ കൂടുതൽ വിളവ് ഇതിൽ നിന്നും ലഭിക്കും. കൃഷിച്ചെലവും ലാഭിക്കാം.ചടങ്ങിൽ കർഷക ഗവേഷകൻ അജിതോമസ് കെട്ടിനാട്ടി രീതിശാസ്ത്രം വിശദീകരിച്ചു. ഗ്രാമോത്സവം ചെയർമാൻ പി.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. ഹാരിസ്, കെ. ബാബു, കൃഷി അസിസ്റ്റൻറ് ബീന റോയ്, പാടശേഖര സമിതി പ്രസിഡൻറ് സി.കെ. മാധവൻ, നാണ്യവിള സമിതി കൺവീനർ കെ.ജി. സുനിൽ, ജൈവ കർഷകൻ ജോസഫ് കുരിശിങ്കൽ, ടി. സുബ്രഹ്മണ്യൻ, പി.എ. ഷമീൽ എന്നിവർ സംസാരിച്ചു. വാർഡംഗം ജിതിൻ കണ്ടോത്ത് സ്വാഗതം പറഞ്ഞു. MONWDL7ചെമ്പോത്തറ ഗ്രാമോത്സവം കെട്ടിനാട്ടി നെൽകൃഷി കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.