മേപ്പാടി-ചൂരൽമല റോഡ് നവീകരണം: എൽ.ജെ.ഡി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

MUT MUST മേപ്പാടി: മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലം വിട്ടുനൽകാത്ത എച്ച്.എം.എൽ മാനേജ്മൻെറ്​ നിലപാടിനെതിരെ എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗവും എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാറാണ് നിരാഹാരമനുഷ്​ഠിക്കുന്നത്‌. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. യുവ ജനതാദൾ ജില്ല സെക്രട്ടറി അജ്മൽ സാജിദ്, സി. സഹദേവൻ എന്നിവർ വരുംദിവസങ്ങളിൽ നിരാഹാരമനുഷ്ഠിക്കും. സാങ്കേതികത്വം പറഞ്ഞ് റോഡ് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് എച്ച്.എം.എൽ, പൊതുമരാമത്ത് വകുപ്പ് അധികൃതരെന്നും അതിനെതിരെയാണ് എൽ.ജെ.ഡി സമരരംഗത്ത്​ വന്നിരിക്കുന്നതെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി. കോമു അധ്യക്ഷത വഹിച്ചു. എൻ.ഒ. ദേവസ്സി, യു.എ. ഖാദർ എന്നിവർ സംസാരിച്ചു. സി. സഹദേവൻ സ്വാഗതം പറഞ്ഞു. എ. ഷംസുദ്ദീൻ, എം. ബാലകൃഷ്ണൻ, മുഹമ്മദാലി, അസീസ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. MONWDL12 മേപ്പാടി-ചൂരൽമല റോഡിന് സ്ഥലം വിട്ടുകൊടുക്കാത്ത എച്ച്.എം.എൽ കമ്പനി നിലപാടിനെതിരെ എൽ.ജെ.ഡി മേപ്പാടിയിൽ ആരംഭിച്ച നിരാഹാരസമരം സംസ്ഥാന പ്രസിഡൻറ്​ എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.