Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:01 AM GMT Updated On
date_range 9 Nov 2021 12:01 AM GMTമേപ്പാടി-ചൂരൽമല റോഡ് നവീകരണം: എൽ.ജെ.ഡി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
text_fieldsbookmark_border
MUT MUST മേപ്പാടി: മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലം വിട്ടുനൽകാത്ത എച്ച്.എം.എൽ മാനേജ്മൻെറ് നിലപാടിനെതിരെ എൽ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റിയുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. എൽ.ജെ.ഡി സംസ്ഥാന സമിതി അംഗവും എച്ച്.എം.എസ് ജില്ല ജനറൽ സെക്രട്ടറിയുമായ പി.കെ. അനിൽകുമാറാണ് നിരാഹാരമനുഷ്ഠിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. യുവ ജനതാദൾ ജില്ല സെക്രട്ടറി അജ്മൽ സാജിദ്, സി. സഹദേവൻ എന്നിവർ വരുംദിവസങ്ങളിൽ നിരാഹാരമനുഷ്ഠിക്കും. സാങ്കേതികത്വം പറഞ്ഞ് റോഡ് പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് എച്ച്.എം.എൽ, പൊതുമരാമത്ത് വകുപ്പ് അധികൃതരെന്നും അതിനെതിരെയാണ് എൽ.ജെ.ഡി സമരരംഗത്ത് വന്നിരിക്കുന്നതെന്ന് ശ്രേയാംസ്കുമാർ പറഞ്ഞു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി. കോമു അധ്യക്ഷത വഹിച്ചു. എൻ.ഒ. ദേവസ്സി, യു.എ. ഖാദർ എന്നിവർ സംസാരിച്ചു. സി. സഹദേവൻ സ്വാഗതം പറഞ്ഞു. എ. ഷംസുദ്ദീൻ, എം. ബാലകൃഷ്ണൻ, മുഹമ്മദാലി, അസീസ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. MONWDL12 മേപ്പാടി-ചൂരൽമല റോഡിന് സ്ഥലം വിട്ടുകൊടുക്കാത്ത എച്ച്.എം.എൽ കമ്പനി നിലപാടിനെതിരെ എൽ.ജെ.ഡി മേപ്പാടിയിൽ ആരംഭിച്ച നിരാഹാരസമരം സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story