മാനന്തവാടി: പാരിസൺ എസ്റ്റേറ്റ് മാനേജ്മൻെറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കുടിശ്ശികയായ മുഴുവൻ ആനുകൂല്യങ്ങളും അടിയന്തരമായി കൊടുത്തുതീർക്കണമെന്നും മാനന്തവാടിയിൽ ചേർന്ന ഐക്യട്രേഡ് യൂനിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ളതും അടച്ചുറപ്പില്ലാത്തതുമായ പാടികൾ നവീകരിക്കുക, തൊഴിലാളികളുടെയും ആശ്രിതരുടെയും മെഡിക്കൽ ബില്ലുകൾ പൂർണമായും അനുവദിക്കുക, ബോണസ് എക്സ് ഗ്രേഷ്യാ നൽകുക, സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അർഹരായ തൊഴിലാളികളുടെ മക്കൾക്ക് ജോലി കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾ ആരംഭിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഇതിൻെറ ഭാഗമായി വിവിധ എസ്റ്റേറ്റ് മസ്റ്ററുകൾക്ക് മുന്നിലേക്ക് നവംബർ 15, 16, 17 തീയതികളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. കൺവെൻഷൻ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ടി.എ. റെജി അധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്ദുല്ല, ടി.കെ. പുഷ്പൻ, കെ.പി. രവീന്ദ്രൻ, പി.പി. മൊയ്തീൻ, ടി. കുഞ്ഞാപ്പ, പി.ടി. ബിജു, പി.എസ്. രാജേഷ്, വി.ആർ. പ്രവീജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.