Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാരിസൺ എസ്​റ്റേറ്റ്...

പാരിസൺ എസ്​റ്റേറ്റ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
മാനന്തവാടി: പാരിസൺ എസ്​റ്റേറ്റ് മാനേജ്മൻെറി​ൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നും കുടിശ്ശികയായ മുഴുവൻ ആനുകൂല്യങ്ങളും അടിയന്തരമായി കൊടുത്തുതീർക്കണമെന്നും മാനന്തവാടിയിൽ ചേർന്ന ഐക്യട്രേഡ് യൂനിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. വർഷങ്ങൾ പഴക്കമുള്ളതും അടച്ചുറപ്പില്ലാത്തതുമായ പാടികൾ നവീകരിക്കുക, തൊഴിലാളികളുടെയും ആശ്രിതരുടെയും മെഡിക്കൽ ബില്ലുകൾ പൂർണമായും അനുവദിക്കുക, ബോണസ് എക്സ് ഗ്രേഷ്യാ നൽകുക, സ്ത്രീ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അർഹരായ തൊഴിലാളികളുടെ മക്കൾക്ക് ജോലി കൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾ ആരംഭിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഇതി​ൻെറ ഭാഗമായി വിവിധ എസ്​റ്റേറ്റ് മസ്​റ്ററുകൾക്ക് മുന്നിലേക്ക് നവംബർ 15, 16, 17 തീയതികളിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. കൺവെൻഷൻ സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്​തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ടി.എ. റെജി അധ്യക്ഷത വഹിച്ചു. സി. കുഞ്ഞബ്​ദുല്ല, ടി.കെ. പുഷ്​പൻ, കെ.പി. രവീന്ദ്രൻ, പി.പി. മൊയ്​തീൻ, ടി. കുഞ്ഞാപ്പ, പി.ടി. ബിജു, പി.എസ്. രാജേഷ്, വി.ആർ. പ്രവീജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story