വാഹനം തടഞ്ഞ സംഭവം: യുവാവ് അറസ്​റ്റിൽ

മാനന്തവാടി: കാൺമാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ട യുവതി കോടതിയിൽ നേരിട്ട് ഹാജരായ ശേഷം വാഹനത്തിൽ തിരിച്ചുപോകുമ്പോൾ ഒരു സംഘമാളുകൾ തടഞ്ഞ സംഭവത്തിൽ ഓരാളെ പൊലീസ് അറസ്​റ്റ്​ ചെയ്​തു. വാഹനവും കസ്​റ്റഡിയിലെടുത്തു. പനമരം നെല്ലിയമ്പം ലക്ഷംവീട് കോളനിയിലെ ബീരാളി വീട്ടിൽ അബുവിനെയാണ് (36) മാനന്തവാടി പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. കോടതി യുവാവിനെ റിമാൻഡ് ചെയ്തു. തൊണ്ടർനാട് പൊലീസ് സ്​റ്റേഷനിൽ ത​ൻെറ സഹോദരിയെ കാൺമാനില്ലെന്ന് സഹോദരൻ നവംബർ എട്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് 11ന്​ സഹോദരി നേരിട്ട് മാനന്തവാടി കോടതിയിൽ ഹാജരാവുകയായിരുന്നു. പിന്നീട് യുവതി സഞ്ചരിച്ച കാർ ദ്വാരക കമ്പിപാലത്തിന് സമീപം ജീപ്പിലെത്തിയ സംഘം തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യാൻ ശ്രമി​ച്ചുവെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുക്കുകയും പ്രതിയേയും വാഹനവും പിടികൂടുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് മൂന്നുപേർ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.