Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2021 11:59 PM GMT Updated On
date_range 13 Nov 2021 11:59 PM GMTവാഹനം തടഞ്ഞ സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
മാനന്തവാടി: കാൺമാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ട യുവതി കോടതിയിൽ നേരിട്ട് ഹാജരായ ശേഷം വാഹനത്തിൽ തിരിച്ചുപോകുമ്പോൾ ഒരു സംഘമാളുകൾ തടഞ്ഞ സംഭവത്തിൽ ഓരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പനമരം നെല്ലിയമ്പം ലക്ഷംവീട് കോളനിയിലെ ബീരാളി വീട്ടിൽ അബുവിനെയാണ് (36) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി യുവാവിനെ റിമാൻഡ് ചെയ്തു. തൊണ്ടർനാട് പൊലീസ് സ്റ്റേഷനിൽ തൻെറ സഹോദരിയെ കാൺമാനില്ലെന്ന് സഹോദരൻ നവംബർ എട്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് 11ന് സഹോദരി നേരിട്ട് മാനന്തവാടി കോടതിയിൽ ഹാജരാവുകയായിരുന്നു. പിന്നീട് യുവതി സഞ്ചരിച്ച കാർ ദ്വാരക കമ്പിപാലത്തിന് സമീപം ജീപ്പിലെത്തിയ സംഘം തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുക്കുകയും പ്രതിയേയും വാഹനവും പിടികൂടുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് മൂന്നുപേർ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story