കൽപറ്റ: ഭാരതീയ ജനതാപാര്‍ട്ടിയുടെ സമ്പൂർണ ഫാഷിസ്റ്റ് വത്കരണത്തിന് കുടപിടിക്കുകയാണ് എൽ.ഡി.എഫും പിണറായി വിജയനുമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ. കൽപറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്പെഷല്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ ധ്വംസനം ലക്ഷ്യംെവച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുമുന്നണി നടത്തുന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവരില്‍നിന്ന് എടുത്തുമാറ്റി തുടങ്ങിയ നടപടികള്‍ വഖഫ് ബോര്‍ഡിെൻറ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന തീരുമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ബി.ജെ.പിയുടെ നയങ്ങളാണ് പിണറായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. റസാക്ക് കൽപറ്റ അധ്യക്ഷത വഹിച്ചു. ജില്ല ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, ടി. ഹംസ, യഹ്യാഖാന്‍ തലക്കല്‍, എന്‍.കെ. റഷീദ്, സലീം മേമന, സലാം നീലിക്കണ്ടി, പഞ്ചാര ഉസ്മാന്, കെയംതൊടി മുജീബ്, നസീമ മങ്ങാടന്‍, നസീമ, കെ.ബി. നസീമ, എം.പി. നവാസ്, എം. ബാപ്പുട്ടി, വി.സി. അബൂബക്കര്‍, പി.കെ. അഷ്റഫ്, ബഷീര്‍ പൂക്കോടന്‍, സി.ടി. മൊയ്തീന്, എം.സി. അബ്ദുല്ലഹാജി, ബഷീര്‍, പഞ്ചാര ഉസ്മാന്, അലവി, വി.പി. യൂസഫ് എന്നിവർ സംസാരിച്ചു. MONWDL15 കൽപറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് സ്പെഷല്‍ കണ്വെന്ഷന് പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ഗ്യാസ് വിലവർധനക്കെതിരെ കലക്ടറേറ്റ് മാർച്ച് കൽപറ്റ: പാചകവാതക വിലവർധനക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ, ഓൾ കേരള കാറ്ററിങ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അനീഷ് ബി. നായർ അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. പി.ആർ. ഉണ്ണികൃഷ്ണൻ, സിൻഹാദ് അലങ്കാർ, വിജു മന്ന, മുജീബ് ചുണ്ട, സി.എൻ. ചന്ദ്രൻ, അബ്ദുറഹിമാൻ പ്രാണിയത്ത്, അഹമ്മദ് ഹാജി തൗഫീഖ് എന്നിവർ സംസാരിച്ചു. കെ.സി. ജയൻ സ്വാഗതവും അസ്ലം ബാവ നന്ദിയും പറഞ്ഞു. MONWDL16 പാചകവാതക വിലവർധനക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും ഓൾ കേരള കാറ്ററിങ് അസോസിയേഷനും നടത്തിയ കലക്ടറേറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.