ഉരുൾപൊട്ടൽ മേഖലയിൽ മണ്ണെടുപ്പ് തകൃതി

മാനന്തവാടി: നിയമങ്ങൾ കാറ്റിൽപറത്തി . നഗരസഭ രണ്ടാം ഡിവിഷൻ പിലാക്കാവ് വിളനിലം നിസ്​കാര പള്ളിക്കു സമീപമാണ് മണ്ണെടുപ്പ്. മഴ പെയ്താൽ ചളിയും മണ്ണും സമീപത്തെ നിസ്​കാര പള്ളിയിലേക്കും മറ്റു വീടുകളിലേക്കുമാണ് ഒഴുകിയെത്തുന്നത്. ഒപ്പം റോഡിലേക്കും. ഓട്ടോ വിളിച്ചാൽപോലും ഈ ഭാഗത്തേക്ക് വരില്ലെന്ന് നാട്ടുകാർ പറയുന്നു. 2018ൽ പിലാക്കാവ് പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലും സമാന രീതിയിൽ മണ്ണൊലിപ്പും ഉണ്ടായ പ്രദേശത്താണ് വൻതോതിൽ മണ്ണെടുപ്പ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തിയെങ്കിലും റോഡിലെ മണ്ണ് നീക്കാൻ നിർദേശിച്ചതല്ലാതെ അനുമതിയില്ലാതെയുള്ള ഉരുൾപൊട്ടൽ മേഖലയിലെ ഈ മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.